ലയൺസ് ക്ലബ്ബ് ഓഫ് പറവൂർ നോർത്തിൻ്റെ അവാർഡ് ബിജോയ് സ്രാബിക്കലിനും ഷിപ്പി സെബാസ്റ്റ്യനും

ലയൺസ് ക്ലബ്ബ് ഓഫ് പറവൂർ നോർത്തിൻ്റെ അവാർഡ്
ബിജോയ് സ്രാമ്പിക്കലിനും, ഷിപ്പി സെബാസ്റ്റ്യനും 

പറവൂർ: ലയൺസ് ക്ലബ്ബ് ഓഫ് പറവൂർ നോർത്തിൻ്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും, അവാർഡ് ദാന ചടങ്ങും ഇൻ്റർനാഷണൽ ഏരിയ ലീഡർ അഡ്വ. വി അമർനാഥ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രശ്മി മുരളി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡൻ്റ് പി ആർ മുരളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുതിയ ഭാരവാഹികളായ എ സി ദിനരാജ് (പ്രസിഡൻ്റ്), കെ കെ അനിൽകുമാർ (സെക്രട്ടറി), ദിനൂപ് ജോയ് ചക്കമുറിയിൽ (ട്രഷറർ) എന്നിവർ ചാർജെടുത്തു. ലയൺസ് ക്ലബ്ബ് ഇൻ്റർനാഷണൽ "ആക്ടീവ് സിറ്റിസൺ അവാർഡ്" പറവൂർ കൗൺസിലിങ് സെൻ്റർ ഡയറക്ടറും, മാധ്യമ പ്രവർത്തകനുമായ ബിജോയ് ആൻ്റു സ്രാമ്പിക്കലിനും, ലയൺസ് ക്ലബ്ബ് ഇൻ്റർനാഷണൽ "കർമ്മ ശ്രേഷ്ഠ അവാർഡ്" ചേന്ദമംഗലം പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിപ്പി സെബാസ്റ്റ്യനും നൽകി ആദരിച്ചു. റീജിയണൽ ചെയർമാൻ ജ്യോതിഷ് ഉണ്ണികൃഷ്ണൻ, സോൺ ചെയർമാൻ സാഹി സതീഷ്, വിശ്വംഭരൻ നായർ, ലിയോ സംവേദ് എന്നിവർ സംസാരിച്ചു.


 


Comment As:

Comment (0)