സനാതനം ധർമ്മ പാംശാല കേരളം ശ്രീരാമ രാജ്യം 2026
സനാതനം ധർമ്മ പാഠശാല കേരളം
ശ്രീരാമരാജ്യം 2026
...... ------------------
സനാതനം ധർമ്മ പാഠശാലയുടെ ആഭിമുഖ്യത്തിൽ ശ്രീരാമരാജ്യം 2026 എന്ന പേരിൽ കേരളത്തിലെ 14 ജില്ലകളിലും ഏകദിന രാമായണ സംഗമം നടത്തുന്നു.ഓരോ ജില്ലയിലും ആയിരം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിയാണ് സനാതനം ധർമ്മ പാഠശാല സംഘടിപ്പിച്ചിരിക്കുന്നത്.ഇതിൻറെ ഭാഗമായി എറണാകുളം ജില്ലയിൽ ആലുവയിൽ ഉള്ള ശക്തി രൂപേണ ആദ്യ പരാശക്തി ക്ഷേത്രത്തിൽ വച്ച് ജൂലൈ 19 ആം തീയതി ഞായറാഴ്ച രാവിലെ 9 30 മുതൽ ആയിരം വിദ്യാർത്ഥികളുടെ രാമായണ പാരായണവും രാമായണ സംഗമം നടത്തുന്നു.തുടർന്ന് 2 30 മുതൽ വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ട് സർഗോത്സവം 2026 നടത്തുന്നു.
ശ്രീരാമരാജ്യം 2026 എറണാകുളം ജില്ലാ പ്രോഗ്രാമിന്റെ വിജയത്തിനായി ജൂൺ 21 ഞായറാഴ്ച ആലുവ ചൊവ്വര ആദിപരാശക്തി ക്ഷേത്രം ഓഡിറ്റോറിയത്തിൽ ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് സനാതനം ധർമ്മ പാഠശാല ജില്ലാ പ്രസിഡണ്ട് ശ്രീമതി വിദ്യാലാലിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് 101 അംഗങ്ങളുള്ള സ്വാഗതസംഘം രൂപീകരിച്ചു.ജില്ലാ സെക്രട്ടറി ശ്രീമതി രേഖ സി നായർ സ്വാഗതം പറഞ്ഞു യോഗത്തിൽ ജില്ലാ ഖജാൻജി ശ്രീ ഉദയകുമാർ ജില്ലാ രക്ഷാധികാരികളായ ശ്രീമതി മഞ്ജു ,ശ്രീമതി വിജയലക്ഷ്മി മേനോൻ, വൈസ് പ്രസിഡണ്ട് ശ്രീ ശശികുമാർ മേനോൻ, രാമായണം കോഡിനേറ്റർ ശ്രീമതി പ്രിയ എം പി ,രാമായണം അധ്യാപകൻ നാരായണൻ നായർ, ആദി പരാശക്തിക്ഷേത്രം ഭാരവാഹി ശ്രീ ഷണ്മുഖൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു
പരിപാടിയുടെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികൾ രൂപീകരിക്കുകയുണ്ടായി.
ഫിനാൻസ് കമ്മിറ്റി കൺവീനർ ശ്രീമതി രേഖ സി നായർ ,ഫുഡ് കമ്മറ്റി കൺവീനർ ശ്രീ പ്രമോദ്ജി ,രാമായണ പാരായണം , ശശികുമാർ മേനോൻ, പ്രിയ രജിസ്ട്രേഷൻ ശ്രീമതി രഞ്ജിനി, അഡ്വർടൈസ്മെന്റ് ശ്രീ ശിവദാസൻ , മീഡിയ ശ്രീ സാജു തറനിലം ,ശ്രീമതി മഞ്ജു തുടങ്ങിയവർ കൺവീനർമാരായി വിവിധ കമ്മിറ്റികൾ രൂപീകരിക്കുകയുണ്ടായിവൈകിട്ട് 5 മണിയോടെ യോഗം നടപടികൾ അവസാനിച്ചു.
റിപ്പോർട്ടർ: സാജു തറനിലം



