'ചങ്ങമ്പുഴ കവിതയിലെ കേരളീയത' പ്രബന്ധ മത്സരത്തിൽ സെബാസ്റ്റ്യാൻ പുരസ്കാര ജേതാവ്
14
കണ്ണൂർ: കണ്ണൂർ ചെറുശ്ശേരി സാഹിത്യ വേദി സംഘടിപ്പിച്ച "ചങ്ങമ്പുഴ കവിതയിലെ കേരളീയത" എന്ന വിഷയത്തെ ആസ്പദമാക്കിയ പ്രബന്ധ മത്സരത്തിൽ സെബാസ്റ്റ്യാൻ പുരസ്കാരം നേടി.
കണ്ണൂർ മേയർ അഡ്വ. പി. ഇന്ദിരയിൽ നിന്ന് സെബാസ്റ്റ്യാൻ പുരസ്കാരം ഏറ്റുവാങ്ങി. സാഹിത്യരംഗത്ത് എഴുത്തിനും പഠനത്തിനും നൽകിയ പ്രോത്സാഹനത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. ചടങ്ങിൽ സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ മേഖലകളിൽ നിന്നുള്ള വിശിഷ്ടാതിഥികളും പങ്കെടുത്തു.
പുരസ്കാര നേട്ടം എഴുത്തിനോടുള്ള ഉത്തരവാദിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതാണെന്നും തുടർന്നും മികച്ച സൃഷ്ടികളുമായി മുന്നോട്ട് പോകാൻ ഈ അംഗീകാരം പ്രചോദനമാകുമെന്നും സെബാസ്റ്റ്യാൻ പറഞ്ഞു.



