അങ്കമാലി NRI അസോസിയേഷൻ - ഖത്തർ സംഘടിപ്പിക്കുന്ന സ്നേഹസ്പർശം 2026 പദ്ധതി ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീ റോജി എം ജോൺ ഉൽഘാടനം ചെയ്തു

അങ്കമാലി NRI അസോസിയേഷൻ - ഖത്തർ സംഘടിപ്പിക്കുന്ന സ്നേഹസ്പർശം 2026 പദ്ധതി ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീ റോജി എം ജോൺ ഉൽഘാടനം ചെയ്തു . 
1000 ഡയാലിസിസ് സെഷനുകൾ പാവപെട്ട രോഗികൾക്ക് ഈ പദ്ധതി വഴി സൗജന്യമായി നടപ്പിലാക്കും എന്ന് ANRIA QATAR പ്രസിഡന്റ് ശ്രീ വിനോദ്‌കുമാർ അറിയിച്ചു.
അങ്കമാലി രുക്മിണി ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ , അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ ഡയറക്ടർ ഫാദർ ജേക്കബ് ഗോർജ് പാലക്കാപ്പിള്ളി , അങ്കമാലി മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി റീത്ത പോൾ , അങ്കമാലി മർച്ചന്റ് അസ്സോസിയെഷൻ പ്രസിഡണ്ട് ശ്രീ പോളച്ചൻ , ANRIA QATAR ജനറൽ സെക്രട്ടറി ശ്രീ വിനായക് മോഹൻ, ജോയിന്റ് ട്രെഷറർ ശ്രീ ലിൻസൺ ജേക്കബ് , പ്രോഗ്രാം ഡയറക്ടർ ഡോക്ടർ കൃഷ്ണകുമാർ ഗോവിന്ദൻ എന്നിവർ സന്നിഹരായിരുന്നു . ANRIA QATAR മുൻ പ്രെസിഡന്റുമാരായ ശ്രീ വേലായുധൻ നായർ, ശ്രീ ജോയ് പോൾ എന്നിവർ ആശംസകൾ നേർന്നു


Comment As:

Comment (0)