ഇന്ത്യക്കാർ സഞ്ചരിച്ച ബസ് പുഴയിലേക്ക് മറിഞ്ഞു.

കാഠ്മണ്ഡു : നേപ്പാളിൽ ഇന്ത്യക്കാർ ബസ് പുഴയിലേക്ക് സഞ്ചരിച്ച ബസ് പുഴയിലേക്ക് മറിഞ്ഞ് 14 പേർ മരിച്ചു. 16 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊഖ്റയിൽ നിന്ന് കാഠ്മണ്ഡ‍ുവിലേക്ക് പോവുകയായിരുന്ന ബസാണ് മറിഞ്ഞത്. തനാഹുൻ ജില്ലയിലാണ് സംഭവം. നിയന്ത്രണം വിട്ട ബസ് റോഡിൽ നിന്ന് താഴ്ചയിലേക്ക് മറിഞ്ഞ് പുഴയിൽ പതിക്കുകയായിരുന്നു UP FT 7623 നമ്പർ പ്ലേറ്റുള്ള ബസാണ് മറിഞ്ഞത്. സംഭവസ്ഥലത്ത് രക്ഷാ പ്രവർത്തനം പുരോ​ഗമിക്കുകയാണ്.


Comment As:

Comment (0)