അംബേദ്ക്കർ ജയന്തി പൊതു അവധി: ഭാരതത്തിന്റെ ഭരണഘടനാ ശില്പിയ്ക്ക് നരേന്ദ്ര മോദി സർക്കാർ നൽകുന്ന ആദരവാണ് പൊതു അവധിയെന്ന് ഡോ: രാജീവ് മേനോൻ നരേന്ദ്ര മോദിയ്ക്കും കേന്ദ്ര സർക്കാരിനും ആശംസകൾ അറിയ്ച്ച് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി ജനറൽ

അംബേദ്ക്കർ ജയന്തി പൊതു അവധി:
ഭാരതത്തിന്റെ ഭരണഘടനാ ശില്പിയ്ക്ക് നരേന്ദ്ര മോദി സർക്കാർ നൽകുന്ന ആദരവാണ് പൊതു അവധിയെന്ന്
ഡോ: രാജീവ് മേനോൻ
നരേന്ദ്ര മോദിയ്ക്കും
കേന്ദ്ര സർക്കാരിനും ആശംസകൾ അറിയ്ച്ച് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി ജനറൽ ഡോ: രാജീവ് മേനോൻ

ഡെൽഹി: ഭാരതത്തിന്റെ ഭരണഘടനാ ശില്പിയ്ക് അർഹമായ അംഗീകാരം നൽകുന്നതാണ് അംബേദ്ക്കർ ജയന്തി, പൊതു അവധിയായി പ്രഖ്യാപിച്ചതെന്ന് ഡോ: രാജീവ് മേനോൻ
അധസ്ഥിത വർഗ്ഗത്തിൽ ജനിച്ച അംബേദ്ക്കർ രാജ്യത്തെ മുഴുവൻ ജനതയ്ക്കും സുരക്ഷിതത്വവും സംരക്ഷണവും നൽകുന്ന രീതിയിലാണ് ഭരണഘടന സൃഷ്ടിച്ചത്. യാതൊരുവിമർശനങ്ങൾക്കും വിധേയമാകാതെ ഭാരതസംസ്കാരം മുറുകപ്പിടിച്ചാണ് DR ബി.ആർ. അംബേദ്ക്കർ ഭരണഘടന തയ്യാറാക്കിയിട്ടുള്ളതെന്നും റിപ്പബ്ലിക്കാൻ പാർട്ടി ഓഫ് ഇന്ത്യയുടെ ദേശീയ സെക്രട്ടറി ജനറൽ ഡോ: രാജീവ് മേനോൻ പറഞ്ഞു
DR ബി ആർ അംബേദ്കറുടെ ജന്മദിനം ഏപ്രിൽ 14 ന് ഭീം ജയന്തിആയി ആചരിക്കുമെന്നും ഡോ: രാജീവ് മേനോൻ കൂട്ടിച്ചേർത്തു. നമ്മുടെ രാജ്യത്തിന് ശക്തമായ ഭരണഘടന നിർമ്മിക്കുക വഴി ദേശീയത ഉയത്തി കാട്ടാൻ ശ്രമിച്ച മഹാനാണ് ഡോ:അംബേദ്ക്കർ. നെഹറുവിന്റെ മന്ത്രിസഭയിൽ മന്ത്രിയായിയും ഭരണഘടന ശില്പിയായും ലോകം വാഴ്ത്തുന്ന നേതാവിന് കഴിഞ്ഞ കാലങ്ങളിൽ രാജ്യം ഭരിച്ചവർ അർഹമായ അംഗീകാരം നൽകിയിരുന്നില്ലന്നും അംബേദ്ക്കറുടെ ജന്മദിനം പൊതു അവധിയായി പ്രഖ്യാപിക്കാൻ നരേന്ദ്ര മോദി സർക്കാർ തയ്യാറായത് സ്വാഗതാർഹമാണന്നും DR രാജീവ് മേനോൻ പറഞ്ഞു. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും ചേർത്ത് പിടിക്കാൻ മോദി സർക്കാർ കാണിക്കുന്ന വലിയ മനസ്സിന് നന്ദി പ്രകടിപ്പിക്കുന്നതായും അദേഹം പറഞ്ഞു


Comment As:

Comment (0)