എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അക്കാദമിക് ബ്ലോക്കിൽ ഗ്ലാസ് ലിഫ്റ്റ് സ്ഥാപിച്ചു.

 

*എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അക്കാദമിക് ബ്ലോക്കിൽ ഗ്ലാസ് ലിഫ്റ്റ് സ്ഥാപിച്ചു*

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ ജീവനക്കാർക്കും, വിദ്യാർത്ഥികൾക്കും, ഓഫീസ് ആവശ്യങ്ങൾക്കായെത്തുന്ന പൊതുജനങ്ങൾക്കും പ്രയോജനപെടുന്ന രീതിയിൽ കോളേജിന്റെ അക്കാദമിക് ബ്ലോക്കിൽ ഗ്ലാസ് ലിഫ്റ്റ് സ്ഥാപിച്ചു.  ലിഫ്റ്റിന്റെ ഉദ്ഘാടനം ഇന്ന് ( ജൂലൈ 1) ഉച്ചയ്ക്ക് 2.30 ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, മെഡിക്കൽ കോളേജ് അക്കാദമിക് ബ്ലോക്കിൽ നിർവഹിക്കും.

 മന്ത്രി, പി രാജീവിൻ്റെ  എം.എൽ.എ - എസ്.ഡി.എഫ് ഫണ്ടിൽ നിന്നും 34 ലക്ഷം രൂപ ചെലവഴിച്ച് ഇലക്ട്രിക്കൽ വർക്കുകളും, ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ ചിലവഴിച്ചാണ് സിവിൽ വർക്കുകളും ' പൂർത്തീകരിച്ചത്. ഇൻഫ്രാ എലിവേറ്റേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഒരേ സമയം 8 പേർക്ക് സഞ്ചരിക്കാവുന്ന ലിഫ്റ്റിൻ്റെ പണികൾ പൂർത്തീകരിച്ചത്.


Comment As:

Comment (0)