പുരുഷ പീഢകൻ്റെ സംരക്ഷണം പോലീസ് ഏറ്റെടുത്തുവോ? തലസ്ഥാനത്ത് ലൈംഗീക പീഡനമേറ്റ യുവാവിൻ്റെ പരാതി പോലീസ് മുക്കി

              തിരുവനന്തപുരം: തലസ്ഥാനത്ത്  മുതിർന്ന മാധ്യമപ്രവർത്തകൻ ആൺകുട്ടിയേ പീഢിപ്പിച്ച് ജനനേന്ദ്രിയം നശിപ്പിച്ചു. പോലീസ് മുക്കിയത് ഒടുവിൽ കോടതി ഇടപെട്ട് എഫ് ഐ ആർ ഇട്ടു

ഇത്തരത്തിൽ പുരുഷ പീഢനം ഉണ്ടായാൽ പലപ്പോഴും പോലീസ് കേസെടുക്കാനും അന്വേഷിക്കാനും മെനക്കെടാറില്ല. അതിനാൽ തന്നെ ആൺ കുട്ടികളേ അനാശാസ്യ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നത് വർദ്ധിക്കുകയാണ്‌. തിരുവനന്തപുരം വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ മന്ത്രിമാരുടെയും ഡി.ജി.പിയുടേയും മൂക്കിനു കീഴിൽ സമാനമായ ഒരു സംഭവം ഉണ്ടായി. ഒരു മാധ്യമ പ്രവർത്തകനും സീരിയലിൽ ഇടക്കിടെ അഭിനയിക്കുകയും ചെയ്യുന്ന ആൾ കാറിൽ നഗരത്തിലേ തന്നെ ജൂനിയർ ആയ മാധ്യമ പ്രവർത്തകനേ കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ച സംഭവം ആണ്‌. കാറിൽ വയ്ച്ച് ജൂനിയർ ആയ മാധ്യമ പ്രവർത്തകന്‌ മദ്യം നല്കുകയും ചെയ്തു. എന്നാൽ മുതിർന്ന ആൾ മദ്യം കഴിക്കാതെ ബോധപൂർവ്വം ഇരിക്കുകയായിരുന്നു. തുടർന്ന് ഇതിൽ ജൂനിയർ ആയ മാധ്യമ പ്രവർത്തകന്റെ ജനനേന്ദ്രിയം സീരിയൽ അഭിനേതാവു കൂടിയായ മാധ്യമ പ്രവർത്തകൻ ഞെരിച്ച് അമർത്തുകയും പീഢിപ്പിക്കുകയും ആയിരുന്നു. ജനനേന്ദ്രിയം മുറിഞ്ഞ് നീരുവയ്ക്കുകയും പിന്നീട് അണുബാധ ഉണ്ടാവുകയും ചെയ്തു.

സീനിയർ ആയ മാധ്യമ പ്രവർത്തകന്റെ ഭാര്യ ജോലി ചെയ്യുന്നത് ഏഷ്യാനെറ്റിൽ നോൺ ജേണലിസ്റ്റ് വിഭാഗത്തിലാണ്‌ എന്നും അറിയുന്നു. മാത്രമല്ല അദ്ദേഹത്തിനു മുതിർന്ന 2 ആൺ മക്കളും ഉണ്ട്. കാറിൽ ലൈംഗീക പരാക്രമണം അക്രമാസക്തമായതോടെ ജൂനിയർ ആയ മാധ്യമ പ്രവർത്തകൻ ബഹളം വയ്ച്ചപ്പോൾ അയാളേ സ്വവർഗ അനുരാഗിയായ പീഢന വീരൻ കാർ നിർത്തി തള്ളിയിട്ട് സ്ഥലം വിട്ടു. ജൂനിയർ മാധ്യമ പ്രവർത്തകൻ അപകടത്തേ  തുടർന്ന് എല്ലുകൾക്ക് കമ്പിയിട്ട് അനാരോഗ്യാവസ്ഥയിൽ ഉള്ള ആളാണ്‌.

മെഡിക്കൽ റിപോർട്ടും സ്കാനിങ്ങ് റിപോർട്ടും എല്ലാം സഹിതം വഞ്ചിയൂർ പോലീസിൽ പരാതി നല്കി എങ്കിലും പോലീസിൽ വൻ സ്വാധീനം ഉണ്ടായി.സി ഐയായിരുന്നു അന്ന് കേസെടുക്കാൻ തടസമായി നിന്നത്. വലിയ സ്വാധീനത്തിൽ പോലീസ് വീഴുകയായിരുന്നു.പോലീസ് 3 ആഴ്ച്ചയായിട്ടും കേസെടുക്കയോ മൊഴി എടുക്കുകയോ പ്രതിയേ അറസ്റ്റ് ചെയ്യുകയോ ഉണ്ടായില്ല. ആണുങ്ങൾ ആണുങ്ങളേ പീഢിപ്പിച്ചാൽ റേപ്പ് , പീഢനം തുടങ്ങിയ വകുപ്പുകൾ ചുമത്താൻ ആകില്ലെന്നായിരുന്നു അന്ന് സി ഐയുടെ വിശദീകരണം. ഇത്തരം പീഢനങ്ങൾക്ക് സ്ത്രീ നിയമങ്ങൾ വയ്ച്ച് എങ്ങിനെ കേസെടുക്കാൻ സാധിക്കും എന്ന് പറഞ്ഞ് പോലീസ് ക്രൂരമായ പീഢനം കേസാക്കിയില്ല. മെഡിക്കൽ സർട്ടിഫികറ്റും സ്കാൻ റിപോർട്ട്, ഡോക്ടറുടെ സ്റ്റേറ്റ്മെന്റ് എല്ലാം ഉണ്ടായിട്ടും പോലീസ് ഉന്നത മാധ്യമ പ്രവർത്തകനെ കേസിൽ നിന്നും നിയമവും വകുപ്പും ഇല്ലെന്ന് പറഞ്ഞ് ഒഴിവാക്കി.

തുടർന്ന് പീഢനത്തിനിരയായ ആൾ കോടതിയിൽ കേസ് നല്കുകയും പോലീസിനോട് കേസെടുത്ത് അന്വേഷണം നടത്തി റിപോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിരിക്കുകയാണ്‌. വഞ്ചിയൂർ പോലീസ് സി ഐക്കാണ്‌ അന്വേഷണ ചുമതല. മുതിർന്ന മാധ്യമ പ്രവർത്തകന്റെ പീഢനത്തിനിരയായ ആൺ കുട്ടി ഇപ്പോഴും അണുബാധ മൂലം ഇപ്പോഴും ആശുപത്രിയിലാണ്‌. എല്ലാ തെളിവും പരാതിയും ഉണ്ടായിട്ടും പോലീസ് ആൺ കുട്ടീകൾക്കെതിരായ പീഢനം കേസാക്കാതെ ഇരകളേ രക്ഷിക്കുന്നു. സ്ത്രീകൾക്ക് ലഭിക്കുന്ന നിയമ പരിരക്ഷ ഇത്തരം കേസുകളിൽ ക്രൂര പീഢനത്തിനിരയാകുന്ന ആൺ കുട്ടികൾക്ക് കിട്ടുന്നില്ല. അതിനാൽ തന്നെ ഇത്തരം ക്രൂര ലൈംഗീക പീഢനം ഇപ്പോൾ ആൺ കുട്ടികൾക്കെതിരെ കൂടുകയാണ്


Comment As:

Comment (0)