ലണ്ടൻ കെറ്ററിംഗില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി പൊലീസ് ഫ്യൂണറല്‍ ഡയറക്‌റ്റേഴ്‌സിന് കൈമാറി : ഭര്‍ത്താവ് സാജു ഇനി പുറംലോകം കാണാനുള്ള സാധ്യതയില്ല

സര്‍വീസ് സംഘം മൃതദേഹം ഏറ്റെടുത്ത് എംബാം ചെയ്ത് പൊതുദര്‍ശനത്തിനും നാട്ടിലേക്ക് അയയ്ക്കുന്നതിനുമുള്ള നടപടികള്‍ ആരംഭിക്കും. ഈയാഴ്ച അവസാനത്തോടെ കെറ്ററിംങ്ങില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ആശുപത്രി അധികൃതരുടെയും അടുത്ത സുഹൃത്തുക്കളുടെയും ആഗ്രഹപ്രകാരമാണിത്.

ഡിസംബര്‍ 15 വ്യാഴാഴ്ചയായിരുന്നു ബ്രിട്ടനെ ആകെ നടുക്കി കെറ്ററിംങ്ങിലെ വാടകവീട്ടില്‍ വച്ച് കണ്ണൂര്‍ സ്വദേശിയായ ചേലവേലില്‍ ഷാജു, ഭാര്യ അഞ്ജു അശോകിനെയും മക്കളായ ജീവ (6), ജാന്‍വി (4) എന്നിവരെയും കൊലപ്പെടുത്തിയത്. മൂവരെയു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം പരിശോധനാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അഞ്ജുവിന്റെ ദേഹത്ത് ആഴത്തിലുള്ള മുറിവുകളും ഏല്‍പിച്ചിരുന്നു.

അതേസമയം, പൊലീസ് കോടതിയില്‍ ഹാജരാക്കിയ പ്രതി സാജു ചേലവേലിന് ജാമ്യം ലഭിക്കാതെ വന്നതോടെ ഇപ്പോള്‍ ജയിലിലാണ്. വിചാരണ തീരും വരെ സാജുവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ നോര്‍ത്താംപ്റ്റണ്‍ഷെയര്‍ ക്രൌണ്‍ കോടതി ഉത്തരവിടുകയായിരുന്നു. മാര്‍ച്ച് 24നാണ് കേസ് വീണ്ടും പരിഗണിക്കുക. കൃത്യമായ വിചാരണ നടപടികള്‍ ആരംഭിക്കാന്‍ ഇനിയും ഏറെ സമയമെടുക്കുമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടുക്കാട്ടുന്നത്. കേസിന്റെ സ്വഭാവമനുസരിച്ച് 30 വര്‍ഷം വരെ സാജുവിന് തടവുശിക്ഷ ലഭിച്ചേക്കാമെന്നും നിയമവിദഗ്ധര്‍ പറയുന്നുണ്ട്. അങ്ങനെ വന്നാല്‍ 52 വയസുള്ള സാജു ഇനി പുറംലോകം കാണാനുള്ള സാധ്യത ഇല്ല.


Comment As:

Comment (0)