കാറിൽ കടത്തിയ ചന്ദനം അങ്കമാലി പോലീസ് പിടികൂടി കൂടി

കാറിൽ കടത്തുകയായിരുന്ന
 ചന്ദനംഅങ്കമാലി പോലീസ് പിടികൂടി :
അങ്കമാലി ടൗൺ ഭാഗത്ത് നടന്ന പരിശോധനയിൽ കൈ കാണിച്ചിട്ടും നിർത്താതെ പോയ കാർ പിന്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഡിക്കിക്കുള്ളിൽ 3 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന60 കിലോയോളം ചന്ദന മരത്തിന്റെ കഷ്ണങ്ങൾ പിടികൂടിയത് :
കൈ കാണിച്ചിട്ടും നിർത്താതെ പാഞ്ഞ കാർ കരയാംപറമ്പ് സിഗ്നൽ ജംഗ്ഷനിൽ ബ്ലോക്കിൽ പെടുകയും കാർ ഉപേക്ഷിച്ച് ഡ്രൈവർ ഇറങ്ങി ഓടുകയും ചെയ്തു:
കാറും ചന്ദനവും പോലീസ് കസ്റ്റഡിയിൽ എടുത്തു :
റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിർദ്ദേശാനുസരണം ആയിരുന്നു പ്രത്യേക പരിശോധന നടത്തിയത് :
അങ്കമാലി സി.ഐ -പിഎം ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചന്ദന കടത്ത് പിടികൂടിയത് :
പിടികൂടിയ ചന്ദനം ഫോറസ്റ്റ് വകുപ്പിന് കൈമാറും എന്ന് പോലീസ് അറിയിച്ചു


Comment As:

Comment (0)