LJP വനിതാ നേതാവിന്റെ കേസിൽ അട്ടിമറിശ്രമം, വാർത്ത ചെയ്ത ലേഖകനെതിരെ സൈബർ പോലീസിന്റെ പേരിൽ ഭീഷണി

കൊച്ചി: LJP വനിതാ നേതാവും BJP നേതാവിൻ്റെ ബന്ധുവും ഉൾപ്പെട്ട കേസ് സെപഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ്റെ പിൻബലത്തിൽADGP ഇടപെട്ട്, ബി.ജ.പി.നേതാക്കളെയും LJP നേതാക്കളെയും അറസ്റ്റ് ചെയ്യാതെ അട്ടിമറിക്കുന്ന കാര്യം റിപ്പോർട്ട് ചെയ്ത കവർ സ്റ്റോറി ന്യൂസിൻ്റെ എഡിറ്റർക്കെതിരെ പാലക്കാട് സൈബർ സെല്ലിൻ്റെ പേരിൽ ഭീഷണി കോൾ വന്നിരിക്കുന്നു. വിളിക്കുന്ന ആളുടെ പേരോ റാങ്കോ പറയാതെയാണ് ഭീഷണി കാര്യങ്ങൾ ചോദിച്ചപ്പോൾ ഫോൺ കട്ട് ചെയ്ത് പോകുകയാണ് ഉണ്ടായത്, മറ്റൊരു മാധ്യമത്തിൽ വാർത്ത പ്രസിദ്ധീകരിച്ചതിന് മണിക്കൂറുകൾക്കകം അത് സ്വാധീനിച്ച് പിൻവലിപ്പിച്ചു ,വിഗ്രഹങ്ങളായ് സ്വയം നടിക്കുന്ന ചില നേതാക്കൻമാരുടെയും ബന്ധുക്കളുടെയും തനിനിറങ്ങളും വീഡിയോ ക്ലിപ്പിംഗുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട് അതെല്ലാം പുറത്ത് വരുമെന്ന ഭയത്താലാണ് കൃത്യമായ കാര്യങ്ങൾ സൂചിപ്പിച്ച് വാർത്ത എഴുതിയ കവർ സ്റ്റോറിക്ക് എതിരെ ഭീഷണികൾ വന്നിരിക്കുന്നത്, സംസ്ഥാന സർക്കാരിൽ ബി.ജെ.പി.യിലെ ചില നേതാക്കൻമാർക്ക് ഉള്ള അവിശുദ്ധ ബന്ധമാണ് ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുന്നവർക്കെതിരെ പോലീസിലെ ചില ക്രിമിനലുകളെ ഉപയോഗിച്ചോ, വ്യാജൻമാരേ കൊണ്ടുള്ളതായ ഇത്തരം ഭീഷണികൾ, തെളിവുകൾ ഉള്ളിടത്തോളം കവർ സ്റ്റോറി ഇത്തരക്കാരുടെ ചെയ്തികൾ പുറത്ത് കൊണ്ട് വരും ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും പുരപ്പുറത്ത് കയറി വിളിച്ചു കൂവുന്ന ഇടതുപക്ഷ സർക്കാരിൽ ഈ സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നടപടികൾ ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥനെ വരെ ഇക്കാര്യത്തിൽ ദുരുപയോഗം ചെയ്ത കാര്യം കവർ സ്റ്റോറി പുറത്ത് കൊണ്ട് വന്നിരുന്നു. ഭരണകക്ഷി എംഎൽഎ തന്നെ പരസ്യമായി ഇത്തരം മോശം പ്രവണതകളെ കുറിച്ച് പത്രസമ്മേളനം നടത്തിയിട്ടും MLA ക്കെതിരെ നടപടിയെടുക്കാതെ വാർത്തയാക്കുന്ന മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുക്കുന്ന കേരള പോലീസിലെ ചില ഉദ്യോഗസ്ഥരും ബി.ജെപിയിലെ ചില ഉന്നതരും ചേർന്നുള്ള ജനാധിപത്യ ധ്വംസനം അങ്ങേയറ്റം ഭയപ്പെടുത്തുന്നതാണ്,


Comment As:

Comment (0)