പ്രെഫ. : എം. കെ സാനു മാസ്റ്റർ അദ്ധ്യാപക പുരസ്ക്കാരം റേയ്ച്ചേൽ ഇഗ്നേഷ്യസ്ന്

 കൊച്ചി ..പ്രശസ്ത എഴുത്തുകാരനും, പ്രഭാഷകനും മുൻ മഹാരാജാസ് കോളജ് പ്രൊഫസറും ആയിരുന്ന പ്രൊഫ എം കെ സാനു മാസ്റ്ററുടെ പേരിൽ മികച്ച അദ്ധ്യാപകർക്കുള്ള എം കെ സാനു ഗുരുശ്രേഷ്ഠ പുരസ്ക്കാരം 2024 ചോയ്സ് സ്കൂൾ പ്രിൻസിപ്പൽ റെയ്ച്ചൽ ഇഗ്നേഷ്യസ് ന് നൽകുമെന്ന് പുരസ്ക്കാര നിർണയ സമിതി അംഗങ്ങൾ അറിയിച്ചു.മാനവ സ്നേഹത്തിനും കുഞ്ഞുങ്ങളോടുള്ള കരുതലിനും നന്മയ്ക്കും മികച്ച അധ്യാപക ധാർമിക ബോധത്തിനും മാതൃകയായ വ്യക്തിയെന്ന നിലയിലാണ് അവാർഡ് നല്കുന്നതെന്ന് പുരസ്ക്കാര സമിതി അംഗങ്ങൾ അറിയിച്ചു.10,000 രൂപയും ഫലകവും പ്രശംസാപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ് ഒക്ടോബർ 27ന് ഏ ർ ണാ കുളം ടൗൺ ഹാളിൽ നടക്കുന്ന പരിപാടിയിൽ പ്രൊഫ: എം കെ സാനുവും പ്രൊഫ എം തോമസ് മാത്യവും ചേർന്ന് സമ്മാനിക്കും., ഡോ ഗായത്രി, ഡോ ആനന്ദ്കുമാർ, എസ് കൃഷ്ണ, പ്രെഫ: എം തോമസ് മാത്യു, ഡോ ആശ, രേഖ, രഞ്ജിത്ത് ഭദ്രൻ ,ഡോ ഗീത എന്നിവർ ആണ് അവാർഡ് നിർണയിച്ചത്.


Comment As:

Comment (0)