ഇന്ത്യൻ ആൻ്റി കറപ്ഷൻ മിഷൻ 9 -ന് രാജ്ഭവൻ മാർച്ച്

......................................

   *ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ* 9 - ന് രാജ്ഭവൻ മാർച്ച്.
        അതീവ ഗുരുതരാവസ്ഥയിലായ മുല്ലപ്പെരിയാർ അണക്കെട്ട് അടിയന്തരമായി ഡീ കമ്മീഷൻ ചെയ്ത് കേരളത്തിലെ 50 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ഭീതി രഹിതമായി ജീവിക്കാൻ അവസരം ഒരുക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് നടത്തുന്ന രാജ്ഭവൻ മാർച്ച്  9-ാം തിയതി പ്രസിദ്ധ സാമൂഹിക പ്രവർത്തക ദയാ ഭായി ഉത്ഘാടനം നിർവ്വഹിക്കും. മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കത്തിന്റെ കാരണം പറഞ്ഞോ കോടതി വ്യവഹാരങ്ങളുടെ കാരണം പറഞ്ഞോ 50 ലക്ഷത്തോളം ജനങ്ങളുടെ ജീവനെ ബാധിക്കുന്ന പ്രശ്നത്തിൽ കേന്ദ്ര ്് ഗവണ്മെന്റ് ഇടപ്പെടാതിരിക്കുന്നത്
 കേരളത്തിലെ ജനങ്ങളോടുള്ള അനീതിയാണെന്നും കേരളത്തിന് സുരക്ഷ,തമിഴ്നാടിന് വെള്ളം എന്ന തീരുമാനത്തിൽ അടിയന്തിര ഇടപെടലായി കേന്ദ്രസർക്കാർ തയ്യാറാകണമെന്നും ആൻ്റി കറപ്ഷൻ മിഷൻ സംസ്ഥാന പ്രസിഡൻറ് ഷിബു കെ തമ്പി ജനറൽ സെക്രട്ടറി പി.ടി ശ്രീകുമാർ കെ.പി ചന്ദ്രൻ, എ എം .റജി മോൻ, കെ സന്തോഷ് എന്നിവർ ആവശ്യപ്പെട്ടു. രാജ്ഭവൻ മാർച്ചിൽ
, ഡോ. രാജീവ് രാജധാനി അധ്യക്ഷത വഹിക്കും  ദേശീയ ചെയർമാൻഡോക്ടർ പി ആർ വി. നായർ. മുഖ്യപ്രഭാഷണം നടത്തും. 
                  റിപ്പോർട്ടർ: സാജു തറനിലം


Comment As:

Comment (0)