' റിട്ട: ഹെഡ്മിസ്ട്രസ്സിനെ കബളിപ്പിച്ച് 22 ലക്ഷം തട്ടിയ പോലീസുകാരനും ഭാര്യക്കുമെതിരെ പരാതി, കൊച്ചി പോലീസ് കേസെടുത്തു,

കൊച്ചി: ദീർഘനാളത്തെ അദ്ധ്യാപക സേവനത്തിനവസാനം പിരിഞ്ഞു കിട്ടിയ സമ്പാദ്യവും പെൻഷൻ തുകയടക്കം പോലീസുകാരനും ആരോഗ്യ വകുപ്പിൽ ജീവനക്കാരിയുമായ ഭാര്യയും കൂടി കബളിപ്പിച്ചെടുത്തതായി ലഭിച്ച പരാതിയിൽ കൊച്ചി: കടവന്ത്ര പോലീസ് കേസെടുത്തു, ആലപ്പുഴ ആര്യാട് വില്ലേജിൽ ബെൻസ് നിവാസിൽ "ബെൻ ഷാരോ " എന്ന സിവിൽ പോലീസ് ഓഫീസർ, ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത് ഇയാൾ തൃശൂർ ആംഡ് ബറ്റാലിയൻ സ്ട്രം ങ്ത് ,ആണെങ്കിലും നിലവിൽ കൊച്ചി മെട്രോയിൽ ഡപ്യു ട്ടേഷനിൽ സേവനം അനുഷ്ഠിക്കയാണ് പരാതിക്കാരിയുടെ എറണാകുളം വീട്ടിൽ വാടകക്ക് താമസിച്ചാണ് ഈ പോലീസുകാരൻ ജോലിചെയ്തിരുന്നത്, അകന്ന ബന്ധുവായിരുന്ന ഇയാളെ സ്വന്തം മകനെപ്പോലെയാണ് റിട്ടയേർഡ് അദ്ധ്യാപിക കരുതിയിരുന്നതെങ്കിലും പല ആവശ്യങ്ങൾ പറഞ്ഞ് ഇയാളും ഇയാളുടെ ആരോഗ്യ വകുപ്പിൽ ക്ലറിക്കൽ തസ്തികയിൽ ജോലി ചെയ്യുന്ന ഭാര്യയും ചേർന്ന് കടമായി വീടുപണിയുടെ ആവശ്യങ്ങൾക്കെന്ന പേരിൽ ഭാര്യയുടെ അക്കൗണ്ടിലൂടെയും നേരിട്ടും പണം വാങ്ങിയിരുന്നത്, നേരിട്ട് പണം വാങ്ങാൻ വരാതിരുന്ന സാഹചര്യത്തിൽ സുഹൃത്തായ മറ്റൊരു പോലീസുകാരനെയും പണം വാങ്ങാൻ ഏർപ്പെടുത്തിയിരുന്നതായി പരാതിയിൽ പറയുന്നുണ്ട്,, പണം വീണ്ടും വീണ്ടും ആവശ്യപ്പെടുമ്പോൾ പോലീസുകാരൻ്റെ മാതാവും പണം. തിരിച്ചു തരാം പോലീസ് സഹകരണ സംഘത്തിൽ നിന്നും ബാങ്കിൽ നിന്നും ലോൺ ശരിയായിട്ടുണ്ടെന്നും പറഞ്ഞ് അദ്ധ്യാപികയെ പറഞ് കബളിപ്പിച്ചിരുന്നു റിട്ടയർ ചെയ്ത വകയിൽ ഇവരുടെ കയ്യിൽ ധാരാളം പണമുണ്ടെന്നു് കരുതി ഭാര്യയും അവരുടെ മാതാവും അടക്കം എല്ലാവരും ഗുഢാലോചനയിലൂടെ തൻ്റെ പണം കൈവശപ്പെടുത്താൻ സ്നേഹം നടിച്ചും, ബുദ്ധിമുട്ടുകൾ പറഞ്ഞും നടത്തിയ നാടകമായിരുന്നു എന്നും വൈകിയാണ് അദ്ധ്യാപിക മനസിലാക്കിയത്, കൂടാതെ ചില സന്ദർഭങ്ങളിൽ അത്യാവശ്യമായി പൈസ ലഭ്യമാകാൻ പരാതിക്കാരിയുടെ സ്വർണ ഉരുപ്പടികളും വാങ്ങിയിട്ടുണ്ട്, പരാതി ലഭിച്ച കടവന്ത്ര പോലിസ് ആരോപണ വിധേയനെ വിളിച്ചു ചോദ്യം ചെയ്തപ്പോൾ പരാതിയിൽ പറഞ്ഞതെല്ലാം സത്യമാണെന്ന് തെളിയുകയും പ്രതികൾ കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്, ഇങ്ങനെ ലഭിച്ച പൈസ ഉപയോഗിച്ച് ആരോപണ വിധേയർ വീടും സ്ഥലവും വാങ്ങിയിട്ടുണ്ട്, ചില സിനിമകളിൽ മുഖം കാണിച്ചിട്ടുളള പോലീസുകാരന് കൊച്ചിയിലെ ചില ഗുണ്ടകളുമായും, ഇടപാടുകളുണ്ടെന്ന് പോലിസ് അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്, ഇതു സംബന്ധിച്ച്, മെട്രോ എം.ഡി, ലോക നാഥ് ബഹ്റക്കും, സംസ്ഥാനDGP, ആരോഗ്യ വകുപ്പ് മന്ത്രി എന്നിവർക്കം അദ്ധ്യാപിക പരാതി നൽകിയിട്ടുണ്ട്.


Comment As:

Comment (0)