മുല്ലപ്പെരിയാർ ജന സംരക്ഷണ സമിതി കോട്ടയം കളക്റ്ററേറ്റിനു മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധാഗ്നി ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു.

മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി കോട്ടയം കളക്റ്ററേറ്റിനു മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധാഗ്നി  ശ്രീ തിരുവഞ്ചൂർ 'രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു.
------------------
കാലാവധി കഴിഞ്ഞ് അപകടാവസ്ഥയിലായ മുല്ലപ്പെരിയാർ ഡാം അടിയന്തിരമായി ഡി- കമ്മീഷൻ ചെയ്യാൻ 'ഉള്ള നടപടി സ്വീകരിക്കണമെന്ന് ശ്രീ തിരുവഞ്ചൂർ രാധാകൃക്ഷ്ണൻ എം എൽ എ ആവശ്യപ്പെട്ടു. താൻ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്നപ്പോൾ പ്രതിപക്ഷ നേതാവ് ശ്രീ വി. എസ് അച്ചുതാനന്ദൻ ടി. വിഷയം നിയമസഭയിൽ അവതരിപ്പിക്കുകയും തൽഫലമായി സഭാ സമിതി ഡാം സന്ദർശിക്കുകയും അതിൻ്റെ അപകടാവസ്ഥ നേരിൽ ബോധ്യപ്പെടുകയും ചെയ്തതാണ്. തുടർന്നുള്ള കൂട്ടായ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ സുപ്രീം കോടതിയിൽ പ്രമുഖ അഭിഭാഷകരെ ഏർപ്പെടുത്തി കേസ് നടത്തിയെങ്കിലും കേരളത്തിന് അനുകൂലമല്ലാത്ത വിധിയാണ് പിന്നീട് ഉണ്ടായത്.
     ഭരണപ്രതിപക്ഷ വ്യത്യാസം മാറ്റിവച്ച് കേരള പക്ഷമെന്ന വികാരമാണ് ഉണ്ടാകേണ്ടത്. കോടതി വഴിയും ബഹുജന പ്രക്ഷോഭങ്ങൾ വഴിയും സമ്മർദ്ദമുണ്ടായാൽ മാത്രമേ സർക്കാരിൻ്റെ അടിയന്തിര ശ്രദ്ധ ഈ വിഷയത്തിൽ പതിയുകയും സർക്കാർ നടപിടികളിലേക്ക് തിരിയുകയും ചെയ്യു.
    മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റിനു മുൻപിൽ നടത്തിയ സമരാഗ്നി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമരസമിതി ചെയർമാൻ അഡ്വ: റോയ് വാരിക്കോട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ കൺവീനർ ശ്രീ പി. ടി. ശ്രീകുമാർ, വർക്കിംഗ് ചെയർമാൻ ശ്രീ ഷിബു കെ. തമ്പി , ട്രഷറർ ഖാലിദ് സഖാഫി , എസ് എൻ ഡി പി യോഗം വനിതാസംഘം സെക്രട്ടറി അഡ്വ : സംഗീത വിശ്വനാഥൻ , ഓർത്തഡോക്സ് ഭദ്രാസന സെക്രട്ടറി ഫാദർ തോമസ് ജോർജ് , സി.എസ് ഐ ജില്ലാ ചെയർമാൻ ജേക്കബ് ജോർജ് , ഉസ്താദ് റഫീഖ് അഹമ്മദ് സഖാഫി , അഡ്വ :ശാന്താറാം റോയി തോളൂർ , ഹരി ഉണ്ണിപ്പിള്ളി , ആമ്പൽ ജോർജ് എന്നിവർ പ്രസംഗിച്ചു. 
ശ്രീ എബ്രാഹം ജോർജ് പാലക്കൽ , എം എം റജിമോൻ , ഷൈലജ രവീന്ദ്രൻ , സുജ ജോൺ , യൂസഫ് സഖാഫി, ചാൾസ് വെങ്കടേത്ത് ,ലളിതാരാജ്. അബ്ദുൾ സലാം ബാഫക്കി , മാർട്ടിൻ മാത്യു , കോശി ജോൺ, സണ്ണി പൗലോസ്, ജയിംസ് മാനുവൽ,ശ്രീരാജ് ചിറ്റക്കാട്ട് , ബി . കൃഷ്ണകുമാർ, പൊയ്കയിൽ പ്രസന്നകുമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
       റിപ്പോർട്ടർ:  സാജു തറനിലം


Comment As:

Comment (0)