' ഖജനാവ് നിറയ്ക്കാനെന്ന വാദം പച്ചക്കള്ളം കെ.എ. മഞ്ജുഷ

 

ഖജനാവ് നിറച്ച്, കേരളത്തെ രക്ഷിക്കുവാനാണ് മദ്യക്കച്ചവടം നടത്തുന്നതെന്ന സർക്കാരിന്റെ പച്ചക്കള്ളം ഗുജറാത്ത് പൊളിച്ചടക്കിയെന്ന് മദ്യ വിമോചന മഹാ സഖ്യം സംസ്ഥാന ജനറൽ സെക്രട്ടറി കെ എ മഞ്ജുഷ പ്രസ്താവിച്ചു. ഏഴ് ദിവസത്തെ ഗുജറാത്ത് സന്ദർശനം പൂർത്തിയക്കി തിരിച്ചെത്തിയ മദ്യ വിമോചന മഹാ സഖ്യം സംസ്ഥാന നേതാക്കൾക്ക് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നൽകിയ വരവേല്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

കഴിഞ്ഞ 65 വർഷമായി മദ്യനിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഖജനാവിലേക്ക് മദ്യം മൂലം കാര്യമായി പണം വരുന്നില്ല. എന്നിട്ടും ഗുജറാത്തിന്റെ സാമ്പത്തിക നില കേരളത്തേക്കാൾ ഉയർന്ന നിലയിലാണ്. മാത്രമല്ല മദ്യപിച്ചുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഖജനാവിൽനിന്ന് പണം ചെലവഴിക്കേണ്ടി വരുന്നില്ല എന്ന് മഞ്ജുഷ പറഞ്ഞു.

സംസ്ഥാന രക്ഷാധികാരി സി ഐ അബ്ദുൾ ജബ്ബാർ, പ്രസിഡന്റ് ഇ എ ജോസഫ്, സെക്രട്ടറി കമറുദ്ദീൻ വെളിയംകോട്, നിർവാഹക സമിതി അംഗം കെ എസ് ശിവരാമൻ എന്നിവവക്കാണ് വരവേല്പ് നൽകിയത്.

വരവേല്പ് യോഗത്തിൽ സംസ്ഥാന ട്രഷറർ എ അബ്ദുൾ റഷീദ്, കെസിബിസി മദ്യ വിരുദ്ധ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്  ടി എസ് അബ്രഹാം, തൃശൂർ അതിരൂ


Comment As:

Comment (0)