പുലിയുടെതെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ട പ്രദേശങ്ങളിൽ തളിപ്പറമ്പ് ഫോറസ്റ്റ് ഓഫീസർ പി രതീശൻ്റെ നേതൃത്വത്തിൽ പരിശോധന തുടങ്ങി.

 


തളിപ്പറമ്പ് :
പട്ടുവം റൂട്ടിൽ കണികുന്നിൽ പുതിയ ദേശീയപാത വരുന്ന ഭാഗത്ത് പുലിയുടെ തെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ട പ്രദേശങ്ങളിൽ തളിപ്പറമ്പ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ  
പി രതീശൻ്റെ നേതൃത്വത്തിൽ
പരിശോധന തുടങ്ങി .

കാല്പാടുകൾ കണ്ടെത്തിയ സമീപത്തെ കുറ്റിക്കാടുകൾ, അടച്ചിട്ട വീടുകൾ, 
ഇല്ലംപറമ്പുകൾ തുടങ്ങിയ പ്രദേശങ്ങളിലാണ് വനം വകുപ്പ് അധികൃതർ തിങ്കളാഴ്ച രാവിലെ മുതൽ പരിശോധന തുടങ്ങിയത്. 

സെക്ഷകൻ ഫോറസ്റ്റ് ഓഫീസർ സി പ്രദീപൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി പി രാജീവൻ, 
വനം വകുപ്പ് വാച്ചർ ഷാജി ബക്കളം, ഫോറസ്റ്റ് റെസ്ക്യൂവർ അനിൽ തൃച്ചംബരം തുടങ്ങിയവരും തെരച്ചിൽ സംഘത്തിലുണ്ട്.  

തളിപ്പറമ്പ് നഗരസഭയിലെ ചാലത്തൂർ വാർഡ് മെമ്പർ കെ എം ലത്തീഫും സ്ഥലത്തെയിട്ടുണ്ട്. 

പ്രദേശത്ത് പരിശോധന നടത്താൻ വയനാട്ടിൽ നിന്നും വനം വകുപ്പിലെ വിദഗ്ധ സംഘവും
സി സി ടി വി സ്ഥാപിക്കാൻ ആർ ആർ ടി യും  തിങ്കളാഴ്ച ഉച്ചയോടെ എത്തിച്ചേരും.

പുളിമ്പറമ്പ് , കണികുന്ന്, ചാലത്തൂർ പ്രദേശങ്ങളിൽ ഒരാഴ്ച മുമ്പ് പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു.

പ്രദേശിക വാസികൾ പറഞ്ഞ സ്ഥലങ്ങളിൽ തളിപ്പറമ്പ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ 
പി  രതീശൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു .

പ്രദേശത്ത് ജാഗ്രത പാലിക്കാൻ ഫോറസ്റ്റ് - പോലിസ് _ തദ്ദേശ സ്വയംഭരണ അധികൃതർ നാട്ടുകാർക്ക് നിർദ്ദേശം നല്കിയിട്ടുണ്ടെന്ന് തളിപ്പറമ്പ് നഗരസഭ കൗൺസിലർ കെ എം  ലത്തീഫ് അറിയിച്ചുതളിപ്പറമ്പ് . പട്ടുവം റൂട്ടിൽ കണി കുന്നിൽ ചാലത്തൂർ പുളിമ്പറമ്പിൽ എന്നി ഭാഗത്ത്   പുലിയുടെ തെന്ന് സംശയിക്കുന്ന കാൽപാടുകൾ ഉള്ളതായി അവിടെയുള്ള ആളുകൾ അറിയിച്ചു നാട്ടുകാർ പുറത്ത് ഇറങ്ങുവാൻ ഭയപ്പെടുകയാണ് അടിയന്തരമായി പരിഹാരം ഉണ്ടാവണം കൂട് വെച്ച് പുലിയുണ്ടെങ്കിൽ പിടിക്കാൻ ഉത്തരവാദപ്പെട്ടർ തയ്യാറാകണം എന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.


Comment As:

Comment (0)