മുൻ വനിതാ കമ്മീഷൻ അംഗം, "മോനമ്മ കോക്കാടിനെതിരെയുള്ള ഗാർഹിക പീഡനക്കേസ് അട്ടിമറിച്ച് പോലീസ് റിപ്പോർട്ട്

കൊച്ചി: മുൻ വനിത കമ്മീഷൻ അംഗവും ആദ്ധ്യാപികയും, പ്രഭാഷകയും, സാമൂഹ്യ പ്രവർത്തകയുമായ ശ്രീമതി മോനമ്മ  കോക്കാടിനെതിരെ സ്വന്തം വീട്ടിൽ മരുമകൾ നൽകിയ ഗാർഹിക പീഡന കേസിൽ രണ്ടാം പ്രതിയായ് പോലീസ് എഫ്, ഐ, ആർ സമർപ്പിച്ചു.

എന്നൽ FIR ഫ്രെയിം ചെയ്തിട്ടും അനന്തരാന്വേഷണ റിപ്പോർട്ടിൽ, അവർ കുറ്റക്കാരിയല്ലെന്ന് വീണ്ടും ചൂണ്ടി കാണിച്ച് പോലിസ് കോടതിക്ക് കൊടുത്ത റിപ്പോർട്ട് ചില താത്പര്യങ്ങളുടെ മേലുള്ളതാണെന്നും സാധാരണക്കാരനും, സമൂഹത്തിൽ പേരുള്ളവർക്കും നീതിയും നിയമവും രണ്ട് രീതിയിലുള്ളതുമാണെന്ന് ആർക്കെങ്കിലും തോന്നിയാൽ അവരെ തെറ്റുപറയാൻ സാധിക്കില്ലെന്നു ഇത്തരം വിഷയങ്ങളിൽ നിന്ന് മനസിലാക്കാം.

നിരപരാധികളായിരിന്നിട്ടും നിയമത്തിൻ്റെ പേരിൽ ജീവിതം ഹോമിക്കപ്പെട്ടവർ ഈ വിഷയത്തെ, വളരെ ഗൗരവത്തോടെയാണ് കാണുന്നത്.  പ്രൊഫസർ മോനമ്മ കോക്കാട്  അദ്ധ്യാപികയും സാമൂഹ്യ പ്രവർത്തകയുമാണെങ്കിലും, ഇന്ത്യൻ ശിക്ഷാ നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാക്കാൻ പോലീസിനും നിയമ സംവിധാനങ്ങൾക്കും ഉത്തരവാദിത്വമുണ്ട്. 

ആ ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടി, ഒരു മുൻ വനിതാ കമ്മീഷനംഗം ആണെന്ന പരിഗണനയിൽ അവരുടെ വിട്ടിൽ നിന്ന് തന്നെ ലഭിച്ച പരാതിയിൽ FIR ഇട്ട് അറസ്റ്റ് ചെയ്ത് തീരുമാനം കോടതിയുടേതിന് വിടാതെ, അതിവേഗം അന്വേഷണ റിപ്പോർട്ട് തയ്യാറാക്കി രണ്ടാം പ്രതിസ്ഥാനത്ത് നിന്ന് കടവന്ത്ര പോലീസ് ഒഴിവാക്കിയത് ചില സമ്മർദ്ദങ്ങൾക്ക് വിധേയമായിട്ടായിരിക്കും.

സ്ത്രീ ധനം ആവശ്യപ്പെട്ട് ചൂട് ചായ ദേഹത്ത് ഒഴിക്കുകയും, കുളിമുറിയിൽ തളളിയിടുകയും ചെയ്യുകയും അത് സംബന്ധിച്ച് ഡോക്ടറുടെ റിപ്പോർട്ട് ഉണ്ടായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാൻ തയ്യാറാകാതെ പ്രതികൾക്ക് രക്ഷപ്പെടാൻ സാഹചര്യമൊരുക്കിയും അതിനായ് രേഖകൾ തയ്യാറാക്കാൻ പോലിസ് കാണിച്ച ശുഷ്കാന്തിയും ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് പ്രോൽസാഹനമാണ് നൽകുന്നത്. 

ഗാർഹിക പീഡനം സംബന്ധിച്ച്,FIR No 580 ൽ ഇക്കാര്യങ്ങൾ കൃത്യമായി പറയുന്നുണ്ടെങ്കിലും, മേൽ FIR കൃത്യ തീയതി തെറ്റായി രേഖപ്പെടുത്തി എന്ന് കാണിച്ച് മറ്റൊരു റിപ്പോർട്ട് പോലീസ് തയ്യാറാക്കി  മോനമ്മ കൊക്കാടിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി എന്ന് കാണിച്ച് കോടതിക്ക് സമർപ്പിച്ച രേഖ കുറ്റക്കാരെ ശിക്ഷകളിൽ നിന്ന് ഒഴിവാക്കാൻ പോലീസ് കൃത്യമായ സംവിധാനം ഒരുക്കി കൊടുക്കുകയാണുണ്ടായത്.
 കേരളത്തിലങ്ങോളമിങ്ങോളം സ്ത്രീധന വിരുദ്ധ ക്യാമ്പയിനുകളും, പ്രഭാഷണങ്ങളും നടത്തി കൊണ്ടിരിക്കുകയും, കേരള ഹൈക്കോടതിയിൽ നൽകിയ ഒരു പൊതു താത്പര്യ ഹർജിയിൽ കൂടി പൊതു സ്ഥലത്തെ പുകവലി നിർത്തലാക്കാൻ വഴിയൊരുക്കിയ ഒരു മഹത് വ്യക്തിയാണ് രണ്ടാം പ്രതിയായ് ആരോപണ സ്ഥാനത്തുള്ള ശ്രീമതി മോനമ്മ കോക്കാട്. 

എന്നാൽ സ്വന്തം വീട്ടിൽ തന്നെ ഉണ്ടായ ഗാർഹിക പീഡന കേസിൽ പ്രതിയായ് വരേണ്ടി വന്നതും അതിനെ മറ്റു ചില പ്രേരകശക്തികളുടെ സഹായത്താൽ കുറ്റാരോപണ വിമുക്തമാക്കിയതും കേരള സമൂഹം ചർച്ച ചെയ്യുന്നുണ്ട്.


Comment As:

Comment (0)