ഹെഡ് സർവ്വേയറുടെ നിരുത്തരവാദപരമായ സമീപനം പൊതുജനം വലയുന്നു., അങ്കമാലിക്കാർ ആവലാതി ആരോട് പറയും

കൊച്ചി: മുഖ്യമന്ത്രി പറയുന്നത് ഓരോ ഫയലും ഒരോ ജീവിതമാണ് എന്ന്, അതൊക്കെ അങ്ങേരു പറയു, ആര് ജീവിക്കണം ഏത് ഫയൽ നീക്കണം എന്നൊക്കെ ഞങ്ങൾ തീരുമാനിക്കും അതിന് ചില ചിട്ടവട്ടങ്ങളുണ്ട് ഇതിൻ്റെ ചെറിയ ഉദാഹരണമാണ് അങ്കമാലി ടോറൻസ് ഓഫീസിൽ നടക്കുന്നത്, ആന്തൂരിലെ കഥകളെപ്പോലെ എത്രയെണ്ണം കേൾക്കുന്നു. ഇതൊന്നും  അഹങ്കാരികളായ ചില സർക്കാർ ഉദ്യോഗസ്ഥർക്ക് ബാധകമല്ല കാരണം അവരെ സംരക്ഷിക്കാൻ സർക്കാരുണ്ട് യുണിയൻ ഉണ്ട്, ജനങ്ങൾക്ക് അതില്ലല്ലോ,,ഏട്ടിലെ പശു പുല്ലു തിന്നുകയില്ല, മുഖ്യമന്ത്രി പലതും പറയും, ഇതാണ് ഇപ്പോൾ അങ്കമാലി ടോറൻസ് ഓഫീസിൽ നടക്കുന്നത് അവിടുത്തെ രാജാവ് ഹെഡ് സർവ്വേയർ ആണ് മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് പുല്ല് വില കല്പിച്ച് അപേക്ഷകരെ വലക്കുന്നത്, അവിടെ വരുന്ന അപേക്ഷകൾ പരിശോധിച്ച് അപ്പ്രൂവ് ചെയ്യുന്നില്ല. സാങ്കേതിക പരിശോധന കഴിഞ്ഞ ഏകദേശം 20 ഫയൽ മേശപ്പുറത്തു നിരന്നിരിക്കുകയാണ്. മുഖ്യമന്ത്രി പറഞ്ഞ പ്രകാരം, ഓരോ ഫയലും ഓരോ ജീവിതമാണ്. അതായത് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്  ഒരു ഫയൽ മാക്സിമം 3 ദിവസം ആണ് മേശപ്പുറത്തു ഇരിക്കാൻ പാടുള്ളു, 10 ദിവസം ആയിട്ടും ജനങ്ങൾക്ക് ആധാരം ചെയ്യാൻ സർവ്വേ മാപ്പ് അപ്പ്രൂവ് ചെയ്തു കിട്ടുന്നില്ല ., മാത്രമല്ല രജിസ്റ്റർ ഓഫീസിൽ ആധാരം ചെയ്യാനും പറ്റുന്നില്ല.  കക്ഷികളുടെ ഒരു കാര്യങ്ങളും നടക്കുന്നില്ല. അത് കാരണം, സർക്കാരിന്റെ ലക്ഷകണക്കിന് രൂപ കിട്ടാനുള്ളത് ഇല്ലാതാക്കുകയും ചെയ്യുന്നതോടൊപ്പം അവശ്യക്കാരെ പരമാവധി കഷ്ടപ്പെടുത്താനുംആകുന്നു. ഇതിൽ സുഖം കണ്ടെത്തുന്ന ഈ ഉദ്യോഗസ്ഥനെ തെരുവിൽ കൈകാര്യം ചെയ്യേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്, ജനങ്ങൾ സഹികെട്ട് നിയമം കയ്യിലെടുത്താൽ അതിൽ കുറ്റം പറയാനൊക്കില്ല, ഇത്തരം നിയമവിരുദ്ധ കാര്യങ്ങൾക്ക് സർവീസ് സംഘടനകൾ കൂട്ട് നിൽക്കുന്നത് നല്ലതല്ല എന്നാണ് സർക്കാർ ഓഫിസുകൾ നാഴികക്ക് നാല്പത് വട്ടം കയറി ഇറങ്ങേണ്ടി വരുന്നവർ അഭിപ്രായപ്പെടുന്നത്, ഇക്കാര്യം അങ്കമാലിയിലെ പൊതു സമൂഹം ഏറ്റെടുത്ത് പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കയാണ്


Comment As:

Comment (0)