കെ.എസ്.ഇ.ബി. ജീവനക്കാർ പണിമുടക്കിൻ്റെ വക്കീൽ
കെഎസ്ഇബി ജീവനക്കാർ പണിമുടക്കിന്റെ വക്കിൽ.
കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ഐഎൻടിയുസി സമരാഗ്നി സംസ്ഥാന വ്യാപകമായി പ്രതിഷേധയോഗം നടത്തി . വിവിധ അവകാശങ്ങൾ നിലനിർത്തുന്നതിന് വേണ്ടിയിട്ടുള്ള പ്രതിഷേധയോഗം അങ്കമാലി KSEB ഓഫീസ് മുൻപിൽ വച്ച് ജില്ലാ വർക്കിംഗ് പ്രസിഡണ്ട് ജോഷി മാടൻ ഉദ്ഘാടനം ചെയ്തു .
യുഡിഎഫ് ഗവൺമെന്റിന്റെ കാലത്ത് വിലകുറച്ച് ലഭിച്ച വൈദ്യുതി എൽഡിഎഫ് ഗവൺമെന്റ് അധികം വില നൽകി വാങ്ങാൻ എടുത്ത തീരുമാനത്തിലെ അഴിമതി അന്വേഷിക്കുക .
നിയമന നിരോധനം പിൻവലിച്ച് റെഗുലേറ്ററി കമ്മീഷൻ അനുവദിച്ച തസ്തികയിലെ ഒഴിവുകൾ PSC വഴി നിയമനം നടത്തുക .
2024 ഡിസംബർ ഓടുകൂടി കെഎസ്ഇബിക്ക് അവകാശപ്പെട്ട മണിയാർ ജലവൈദ്യുത പദ്ധതി കെഎസ്ഇബിയിലേക്ക് മുതൽ കൂട്ടുക .
മെറ്റീരിയൽസിന്റെ ദൗർലഭ്യം സ്ഥാപനത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചിരിക്കുന്നു പരിഹരിക്കുക .
9 വർഷമായി നൽകാത്ത പ്രമോഷൻ നൽകുക .
ഡി എ കുടിശ്ശിയ അനുവദിക്കുക .
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച അങ്കമാലി KSEB ഓഫീസിന്റെ മുൻപിൽ പ്രതിഷേധയോഗം നടത്തി .
ഇഗ്നേഷ്യസ് മാത്യു
ബേസിൽ മത്തായി
ജിബു എം എ
തോമസ് പി ഡി
മീരാൻ കെ പി
ഷാജി കെ ബി തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു .