കാലടി ശ്രീം ഗേരി മഠംത്തിൽ നിന്നും KSRTC ബജറ്റ് ടൂറിസത്തിൻ്റെ ഭാഗമായി ശബരിമല തീർത്ഥാടന പാക്കേജ് ആരംഭിച്ചു.

 

 '    കാലടി:  ആദിശങ്കരൻ്റെ ജന്മഭൂമിയായ കാലടി ശ്രീംഗേരി മഠംത്തിൽ നിന്നും KSRTC ബജറ്റ് ടൂറിസത്തിൻ്റെ ഭാഗമായി ശബരിമല തീർത്ഥാടന പാക്കേജ്  കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ചെയർമാൻ കെ.ജി.പ്രേംജിത്ത്  സാർ KSRTC ബഡ്ജറ്റ് തീർത്ഥാട ടൂറിസം പാക്കേജിൻ്റ ഉദ്ഘാടന കർമ്മം  നിർവ്വഹിച്ചു. കാലടി ശ്രീംഗേരി മഠo മനേജർ സൂര്യ നാരായണൻ സ്വാമി അദ്ധ്യക്ഷത വഹിച്ചു.  യോഗത്തിൽ ആശംസകൾ നേർന്നു കൊണ്ട് സത്യസായിഭാവാ കേന്ദ്രം മാണിക്യ മംഗലം മാനേജിംഗ് ഡയറക്ടർ ശ്രീനിവാസൻ 
 കേരള കോൺഗ്രസ് B എർണാകുളം ജില്ലാ പ്രസിഡൻ്റ് അഡ്വ: പി.കെ രാഘവൻ , KSRTC അങ്കമാലി / പെരുമ്പാവൂർ ATO സാജൻ, ബജറ്റ് ടൂറിസം കോർഡിനേറ്റർ ഗണേഷ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഭാരവാഹികൾ കേരള കോൺഗ്രസ് B ജില്ലാ ഭാരവാഹികൾ ആയ അശോക് കുമാർ, VT വിനീത്
നിയോജക മണ്ഡലം പ്രസിഡൻ്റുമാരായ മനോജ് നാൽപ്പാടൻ, ചാക്കോ മാർഷൽ, ബേബി പൗലോസ്, സെക്രട്ടറി  ബിനേഷ് തോമ്പ്രാക്കുടി അങ്കമാലി നിയോജക മണ്ഡലത്തിലെ മണ്ഡലം പ്രസിഡൻ്റുമാരായ പ്രേമൻ കാലടി , ബിജു അയ്യപ്പൻ മഞ്ഞപ്ര ജോസ് തുറവൂർ ,തങ്കപ്പൻ അയ്യംപുഴ, ഗർവാസിസ് പാറക്കടവ്, സുധീഷ് മഞ്ഞപ്ര ,അനീഷ് നീലീശ്വരം എന്നിവർ പങ്കെടുത്ത് സംസാരിച്ചു തുടർന്ന് ഫ്ലാഗ് ഓഫ് കർമ്മം മുന്നോക്ക ക്ഷേമ വികസന കോർപ് റേഷൻ ചെയർന്മാർ പ്രേംജിത്ത് സാർ നിർവ്വഹിച്ചു

       കാലടി ശ്രിംഗേരി മഠം ത്തിൽ കൊറോണ കാലഘട്ടത്തിൽ നിലവിൽ ഉണ്ടായിരുന്ന സർവ്വീസ് ചില സാങ്കേതിക കാരണങ്ങളാൽ നിലച്ച സാഹചര്യത്തിൽ കേരള കോൺഗ്രസ് - B അങ്കമാലി നിയോജക മണ്ഡലം പ്രസിഡൻറ് മനോജ് നാൽപ്പാടനും കാലടി മണ്ഡലം പ്രസിഡൻ്റ് വി.കെ പ്രേം പ്രകാശും കാലടി ശ്യംഗേരി മഠം ഭാരവാഹികളും ശ്രീകൃഷ്ണ സാമി ക്ഷേത്രം ഭാരവാഹികളും സംയുക്തമായി ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ സാറിന് നിവേദനം സമർപ്പിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് തീർത്ഥാടന ടൂർ പാക്കേജ് അനുവദിച്ചത് 
  കാലടി ശ്രീംഗേരി മഠം ,പെരുമ്പാവൂർ 
ധർമ്മശാസ്താ ടെമ്പിൽ, ഏറ്റുമാനൂർ ക്ഷേത്രം എരുമേലിൽ പേട്ടതുള്ളി, അയ്യൻ്റെ സന്നിധിയിലേക്ക് തുടർന്ന് ശബരിമല ദർശനത്തിന് ശേഷം കാലടി ശ്രിംഗേരി മഠം ത്തിൽ തിരിച്ച് എത്തിക്കുന്നു 
കാലടി ശ്രിംഗേരി മഠംവും ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവും വലിയ  സജ്ജീകരണങ്ങളാണ് ശബരിമല തീർത്ഥാടകർക്കും ഭക്തർക്കും മണ്ഡലകാലത്ത് ഒരുക്കിയിരിക്കുന്നത് അവിടെ കെട്ട് നിറക്കുന്നതിനും വിരിവ്യ്ക്കുന്നതിനും സ്നാനം ചെയ്യാനും ബാത്ത് റൂം സൗകര്യങ്ങളും മൊബെൽ ഫോൺ ചാർജ്ജിംഗ് പോയിൻ്റും വിശ്രമമുറിയും വണ്ടി പാർക്കിംഗ് ചെയ്യാനുള്ള ഒരുക്കിയിട്ടുണ്ട്

 

      


Comment As:

Comment (0)