കൊടകരയിൽ കെട്ടിടം ഇടിഞ്ഞു വീണു മൂന്ന് അന്യ സംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം

????


കൊടകരയിൽ  കെട്ടിടം ഇടിഞ്ഞുവീണു 


 *മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം.* 


ചാലക്കുടി : 

കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം. 

ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. ബംഗാൾ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.

 ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന പഴയ ഇരുനില കെട്ടിടമാണ് ഇടിഞ്ഞുവീണത്. 

പന്ത്രണ്ട് പേർ കെട്ടിടത്തിൽ താമസമുണ്ടായിരുന്നു. ഇവർ ജോലിക്ക് പോകാൻ തയ്യാറാകുന്നതിനിടയിലാണ് അപകടമുണ്ടായത്. ഒൻപത് പേർ ഓടി രക്ഷപ്പെട്ടിരുന്നു.


 


Comment As:

Comment (0)