കേട്ടറിവുകളും നാട്ടറിവുകളും ഉപയോഗിച്ച് കരിമ്പന സംരക്ഷിക്കാൻ യുവാക്കളും കുട്ടികളും മുന്നിട്ടിറങ്ങണം ഭദ്രകുമാർ 'ബി.എസ്.

പാലക്കാട്:

*കേട്ടറിവുകളും, നാട്ടറിവുകളും ഉപയോഗിച്ച് കരിമ്പന സംരക്ഷിക്കാൻ യുവാക്കളും, കുട്ടികളും  മുന്നിട്ടിറങ്ങണം : ഭദ്രകുമാർ. ബി.എസ്*

കേട്ടറിവുകളും, നാട്ടറിവുകളും ഉപയോഗിച്ച് കരിമ്പന സംരക്ഷിക്കാൻ യുവാക്കളും, കുട്ടികളും മുന്നിട്ടിറങ്ങണമെന്നും, സർക്കാരുകളെക്കൊണ്ട് മാത്രം ഇത്തരം പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത് സാധ്യമല്ലെന്നും പാലക്കാട് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഭദ്രകുമാർ. ബി.എസ് അഭിപ്രായപ്പെട്ടു. കരിമ്പന സംരക്ഷണ കൂട്ടായ്മയായ കരിമ്പനകൂട്ടത്തിന്റെ നേതൃത്വത്തിൽ എലപ്പുള്ളി നെയ്തലയിൽ വെച്ച് നടന്ന കരിമ്പന നടൽ മഹോത്സവത്തിന്റെ ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിത ഡെവലപ്പ്മെന്റ് അസോസിയേഷൻ ചെയർമാൻ ആറുമുഖൻ പത്തിച്ചിറ അധ്യക്ഷത വഹിച്ചു. 

പാലക്കാട് ജില്ലക്കകത്തും, മറ്റു ജില്ലകളിലും കരിമ്പന നടൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന പദ്ധതിയെ സംബന്ധിച്ച് നേച്ചർ ഗാർഡ്‌സ് ഇനിഷ്യേറ്റിവ് സെക്രട്ടറിയും, കരിമ്പനകൂട്ടത്തിന്റെ ജനറൽ കൺവീനറുമായ യു.നാരായണ സ്വാമി വിശദീകരിച്ചു. കരിമ്പനയുടെ പാരിസ്ഥിതിക പ്രാധാന്യവും, ഗുണങ്ങളും എന്ന വിഷയത്തിൽ എട്ടാം അറിവ് ജനറൽ സെക്രട്ടറി കെ.ശരവണകുമാർ, ദേശീയ ഹരിത സേന ജില്ലാ കോർഡിനേറ്റർ എസ്. ഗുരുവായൂരപ്പൻ എന്നിവർ ക്ലാസ്സുകൾ നയിച്ചു.

തേനേരി ഗവണ്മെന്റ് സ്ക്കൂളിലെ നല്ലപാഠം വിദ്യാർത്ഥികളും അധ്യാപകനായ ഫ്രാങ്ക് ആന്റണിയും കരിമ്പന നടൽ മഹോത്സവത്തിൽ പങ്കാളികളായി. പരിപാടിയുടെ ഭാഗമായി ഏകദേശം ഇരുനൂറോളം കരിമ്പന വിത്തുകളാണ് നട്ടത്. കരിമ്പന വിത്ത് സംഘടിപ്പിച്ച രാമശ്ശേരി സെന്തിൽ ചെല്ലൻ, കെ.ശരവണകുമാർ, എസ്. ഗുരുവായൂരപ്പൻ എന്നിവരെ യോഗം അഭിനന്ദിച്ചു.

നല്ലഭൂമി ഫൗണ്ടേഷൻ ചെയർമാൻ കല്ലൂർ ശ്രീധരൺ, അർജുന ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ് സെക്രട്ടറി അരുൺ നെല്ലിമേട്, വിവേക് നെല്ലിമേട്, മില്ലറ്റ് മിഷൻ സെക്രട്ടറി മനോമോഹനൻ, റ്റി.ആർ.ബാലസുബ്രഹ്മണ്യൻ, ഉല്ലാസ് നെയ്തല, ധനേഷ് നെയ്തല, ആനന്ദ് കഞ്ചിക്കോട്, ഡോ. അലിന്ദ ആനന്ദ് എന്നിവർ സംസാരിച്ചു. കരിമ്പനകൂട്ടത്തിന്റെ ജനറൽ കൺവീനറുമായ യു.നാരായണ സ്വാമി സ്വാഗതവും, നേച്ചർ  ഗാർഡ്‌സ് ഇനിഷ്യേറ്റിവ് പ്രവർത്തക ജൂലിജോയ് നന്ദിയും പറഞ്ഞു.

 

 


Comment As:

Comment (0)