പെരുമ്പാവൂർ പ്രസ്സ് ക്ലബ്ബിന്റെ ആധിപത്യം ഇനി ഓൺ ലൈൻ മാധ്യമ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗിൽഡിന്
തിരുവനന്തപുരം : പെരുമ്പാവൂർ പ്രസ്സ് ക്ബ്ബിന്റെ ആധിപത്യം ഇനി ഓൺ ലൈൻ മാധ്യമ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗിൽഡിന്. ഇത് സംബന്ധിച്ച ട്രേഡ് മാർക്ക് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി. സംഘടനയുടെ സെക്രട്ടറി അനൂപ് വി.ജോണിന്റെ (അനൂപ് വീപ്പനാടൻ) പേരിലായിരുന്നു അപേക്ഷ നൽകിയത്. പെരുമ്പാവൂരിലെ പ്രസ്സ് ക്ലബ്ബിൽ ആർക്കും അയിത്തം കൽപ്പിക്കില്ലെന്നും നിയമപരമായി പ്രവർത്തിക്കുന്ന വെബ് ചാനലുകൾക്ക് ഇവിടെ പ്രവേശനം നൽകുമെന്നും പ്രസ്സ് ക്ലബ്ബിന്റെ ചുമതലയുള്ള അനൂപ് വീപ്പനാടൻ (മംഗളം ന്യൂസ്) പറഞ്ഞു.പ്രസ് ക്ലബ്ബുകളിൽ നിന്നും കടുത്ത അവഗണനയാണ് ഓൺ ലൈൻ മാധ്യമങ്ങൾക്ക് നേരിടേണ്ടി വരുന്നത്. പത്രമാധ്യമങ്ങളുടെ ആധിപത്യമാണ് ഇവിടെ നടക്കുന്നത്.
നിമിഷംപ്രതി വാർത്തകൾ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന ഓൺ ലൈൻ മാധ്യമങ്ങൾ തങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാണെന്ന തിരിച്ചറിവാണ് ഇതിനുപിന്നിലെന്ന് ചീഫ് എഡിറ്റേഴ്സ് ഗിൽഡ് ഭാരവാഹികൾ പറഞ്ഞു. പ്രസ്സ് ക്ലബ്ബുകളിൽ കടന്നുചെന്ന് വാർത്തകൾ ശേഖരിക്കുവാൻ പ്രിന്റ് മീഡിയകളിലെ മാധ്യമപ്രവർത്തകരാണ്തടസ്സം. നിലനിൽപ്പിന് ഭീഷണിയാണെന്ന തിരിച്ചറിവാണ് ഇതിനുപിന്നിലെന്ന് ചീഫ് എഡിറ്റേഴ്സ് ഗിൽഡ് ഭാരവാഹികൾ പറഞ്ഞു. പ്രസ്സ് ക്ലബ്ബുകളിൽ കടന്നുചെന്ന് വാർത്തകൾ ശേഖരിക്കുവാൻ പ്രിന്റ് മീഡിയകളിലെ മാധ്യമപ്രവർത്തകരാണ് തടസ്സം നിൽക്കുന്നത്. രാവിലെ 11 മണിക്ക് പ്രസ്സ് ക്ലബ്ബിൽ വാർത്താ സമ്മേളനം നടത്തിയാൽ അത് പിറ്റേദിവസം പത്രത്താളുകളിൽ അച്ചടിച്ചുവരുമ്പോൾ മാത്രം ജനങ്ങൾ അറിഞ്ഞാൽ മതിയെന്ന ദുശ്ശാഠ്യമാണ് ഇതിനു കാരണം.എല്ലാ മാധ്യമപ്രവർത്തകർക്കും വാർത്തകൾ ശേഖരിക്കുവാൻ കഴിയുംവിധം കേരളത്തിലെ പ്രധാന സ്ഥലങ്ങളിൽ പ്രസ്സ് ക്ലബ്ബുകൾ രൂപീകരിക്കുമെന്ന് ഓൺ ലൈൻ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗിൽഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം (പത്തനംതിട്ട മീഡിയ), ജനറൽ സെക്രട്ടറി ജോസ് എം.ജോർജ്ജ് (കേരളാ ന്യൂസ്), ട്രഷറർ വിനോദ് അലക്സാണ്ടർ (വി.സ്കയർ ടി.വി), വൈസ് പ്രസിഡന്റ് എമിൽ ജോൺ (കേരളാ പൊളിറ്റിക്സ്), സെക്രട്ടറി അനൂപ് വീപ്പനാടൻ (മംഗളം ന്യൂസ്), സജിത്ത് ഹിലാരി (ന്യൂസ് ലൈൻ കേരളാ 24) എന്നിവർ പറഞ്ഞു.