സർക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതിയായ തൂഫാൻ ദി നാർക്കോ ഹണ്ടിന് ഐക്യദാർഢ്യം പ്രകൂടിപ്പിച്ചു നടന്ന ലഹരി വിരുദ്ധ സമ്മേളനത്തിൽ കോളേജ് മാനേജർ സിസ്റ്റർ സിസ് ലെറ്റ് ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലി കൊടുക്കുന്നു.

സർക്കാരിൻ്റെ തൂഫാൻ പദ്ധതിക്ക്
ഐക്യദാർഢ്യം

സമ്മേളനവും ലഹരി വിരുദ്ധ പ്രതിജ്ഞയും


ആലുവ :സർക്കാരിൻ്റെ ലഹരിവിരുദ്ധ പദ്ധതിയായ തൂഫാൻ ദി നാർക്കോ ഹണ്ട് എന്ന പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സമ്മേളനവും പ്രതിജ്ഞയും നടത്തി.

ആലുവ  സെൻ്റ് സേവ്യേഴ്‌സ് കോളേജിൽ നടന്ന സമ്മേളനം പത്മശ്രീ ഡോ. ടോണി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. മിലൻ ഫ്രാൻസ് അധ്യക്ഷയായി. കോളേജ് മാനേജർ സിസ്റ്റർ സിസലെറ്റ് സിടിസി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി, പ്രസിഡണ്ട് അഡ്വ. ചാർളിപോൾ, ജന: കൺവീനർ ഡോ. ജോബി തോമസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. കെ.ലേഖ, ഷിനിയ ഫെസ്റ്റ്സ്, കോളജ് ഫിനാൻഷ്യൽ ലിറ്ററസി ക്ളബ് കോഡിനേറ്റർ ഡോ. നീനു റോസ്, ഫാക്ട് സോഷ്യൽ  സർവീസ് ഫോറം വൈസ് പ്രസിഡൻ്റ് പി. എം അലി തുടങ്ങിയവർ പ്രസംഗിച്ചു. ആലുവ സെൻ്റ് സേവ്യേഴ്സ് കോളേജ് എൻ എസ് എസ്, ജനസേവ ശിശുഭവൻ, അൻവർ പാലിയേറ്റീവ് കെയർ, കേരള ആക്ഷൻ ഫോഴ്‌സ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലായിരുന്നു പ്രോഗ്രാം .

 


Comment As:

Comment (0)