പ്രശസ്ത സാഹിത്യകാരൻ നാരായൻ അന്തരിച്ചു.
428
ആദിവാസിവിഭാഗത്തിൽ നിന്നുള്ള ആദ്യ മലയാള നോവലിസ്റ്റാണു നാരായൻ. 1998-ൽ പ്രസിദ്ധീകരിച്ച കൊച്ചരേത്തിയാണു ആദ്യ നോവൽ. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവാണു. 'കൊച്ചരേത്തി'യുടെ ഇംഗ്ലീഷ് പരിഭാഷ യായ Kocharethi: The Araya Woman (പരിഭാഷ: കാതറീൻ തങ്കമ്മ) പ്രസിദ്ധീകരിച്ചത് ഓക്സ് ഫോഡ് യൂണിവേഴ് സിറ്റി പ്രസ് ആണു. 2011-ൽ ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള വിവർത്തനങ്ങൾക്കുള്ള Economist Crossword Book Award നേടിയിട്ടുണ്ട് ഈ തർജ്ജമ. 'കൊച്ചരേത്തി' ഹിന്ദിയിലേക്കും, എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
'കൊച്ചരേത്തി' ഉൾപ്പെടെ എട്ട് നോവലുകളും അഞ്ച് ചെറുകഥാസമാഹാരങ്ങളും നാരായൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മിഷൻ ന്യൂസിന്റെ ആദരാഞ്ജലികൾ