സ്വാതന്ത്ര്യാനന്തരം ഭാരതം കൈവരിച്ചനേട്ടങ്ങൾക്ക് മുന്നിൽ നമ്രശിരസ്ക്ക രാവണം _ശശി കളരിയേൽ

തൃ ശ്ശൂർ :എഴുപത്തഞ്ചു വർഷങ്ങൾ കൊണ്ട് ഭാരതം കൈവരിച്ച നേട്ടങ്ങൾക്ക് മുന്നിൽ അഭിമാനപൂരിത രാവണം, നാം,  കോവിഡ് മഹാമാരിക്കാലത്ത് നൂറ്റി ഇരുപത് രാഷ്ട്രങ്ങൾക്ക് ഇരുനൂറ് കോടിയുടെ വാക്സിൻ കൊടുക്കാൻ കഴിഞ്ഞതു പോലും വിസ്മരിക്കാൻ കഴിയാത്ത മികച്ച നേട്ടമാണ്. വിലങ്ങൻ ട്രെക്കേഴ്സിൻ്റെ ആഭിമുഖ്യത്തിൽ വിലങ്ങൻ കുന്നിൽ നടന്ന എഴുപത്തഞ്ചാം സ്വാതന്ത്രദിനത്തിൽ 'സ്വാതന്ത്രദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം, കാർഗിൽ യുദ്ധത്തിൽ വിരമൃത്യു വരിച്ച സുനിൽ ശ്രീധറിൻ്റെ മാതാപിതാക്കളായ ശ്രീധരനെയും സുനേത്രയെയും ചടങ്ങിൽ പൊന്നാടയണിച്ച് ആദരിച്ചു.ഹിമാലയ യാത്ര നടത്തിയ ക്ലബ്ബ് അംഗങ്ങളായ ജയചന്ദ്രൻ പി.ആർ, ബലരാമൻ ചൂരക്കാട്ടുകര, കണ്ണൻ പറമ്പത്ത് എന്നിവരെ ആദരിച്ചു.പ്രസിഡൻ്റ് വത്സ, റിട്ട ഡിവൈഎസ്പി കെ.കെ രവിന്ദ്രൻ ,ഡോ വേണുഗോപാൽ' എന്നിവർ സംസാരിച്ചു. തുടർന്ന് എക്സായ സ് സർക്കിൾ ഇൻസ്പെക്ടർ സുരേഷ്, സുനിൽ പുതുശ്ശേരി, ജോമി, ശശി കളരിയേൽ എന്നിവരുടെ നേതൃത്യത്തിൽ ഗാന്ധി മരം നട്ടു., തുടർന്ന് പായസവിതരണവും നടന്നു.


Comment As:

Comment (0)