അമ്മിണിയമ്മക്കും കൊച്ചു മക്കള്‍ക്കും ദേശീയ പതാക ഉയര്‍ത്താന്‍ ഇനി സ്വന്തം വീട്

തൃശൂര്‍ : കഴിഞ്ഞ ജനുവരി 26 ന് തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ് എന്ന സ്ഥലത്തെ അമ്മിണി എന്ന വന്ദ്യവയോധികക്കും കൊച്ചു മക്കള്‍ക്കും ദേശീയ പതാക ഉയര്‍ത്താന്‍ സ്വന്തം വീടും മുറ്റവും ഉണ്ടായിരുന്നില്ല സാമ്പത്തികമായി ഏറ്റവും താഴെ തട്ടില്‍ ചെറ്റ കുടില്‍ എന്ന് പോലും വിശേഷിപ്പിക്കാന്‍ പറ്റാത്ത പ്ലാസ്റ്റിക് മറച്ച് വച്ച കൂരക്ക് മുമ്പില്‍ ഈ മഹത്തായ രാഷ്ട്രത്തിന്റെ ദേശീയപതാക അഭിമാനത്തോടെ അമ്മിണിയും കൊച്ചുമക്കളും ചേര്‍ന്ന് വാനിലുയര്‍ത്തുന്ന ദൃശ്യങ്ങള്‍ വിവിധ മാധ്യമങ്ങിലൂടെ പ്രചരിച്ചത് കേരളം കാണുകയുണ്ടായി, ഒരു ചെറ്റക്കുടിലിന്റെ മുന്‍പില്‍ തങ്ങളുടെ ഇല്ലായ്മകള്‍ എത്രയുണ്ടെന്നറിഞ്ഞിട്ടും സ്വന്തം മാതൃരാജ്യത്തിന്റെ ദേശീയപതാക ഹൃദയത്തിലേറ്റി അഭിവാദ്യമര്‍പ്പിക്കുന്ന കുടുംബത്തിന് ഒരു അടച്ചു റപ്പുള്ള വീടും, ഇനിയുള്ള വര്‍ഷങ്ങളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ ഒരു മുറ്റവും ഉണ്ടാവണമെന്ന റിട്ടയേഡ് പട്ടാള ഉദ്യോഗസ്ഥനായ മേജര്‍ രവിക്ക് തോന്നിയതും അതുണ്ടാവുമെന്ന് അമ്മിണിയമ്മക്കും കുട്ടികള്‍ക്കും വാക്കു കൊടുക്കുകയും ചെയ്തു, കാര്യങ്ങള്‍ അറിഞ്ഞ മറുനാടന്‍ മലയാളിയുടെ മാനേജിംഗ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയ ഇത് സംബന്ധിച്ച് ഒരു വാര്‍ത്ത ചെയ്യാന്‍ തീരുമാനിച്ചത്, മേജര്‍ രവിയുടെ സാമ്പത്തിക സ്ഥിതി അറിയാവുന്നതുകൊണ്ടും നിര്‍ഭാഗ്യവശാല്‍ ആരോഗ്യ സംബന്ധമായി മേജര്‍ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ കിടക്കേണ്ടി വന്നതിനാല്‍ ഈ ദൗത്യം പൂര്‍ത്തിയാക്കാനും വേണ്ടി സഹായിക്കാന്‍ മനസു കാണിച്ചതും ഇവര്‍ക്ക് വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സാധിച്ചു അമ്മിണിയമ്മക്ക് മാത്രമായി ഒരു വീട് പണിതാല്‍ മതിയാവില്ലായിരുന്നു. അവരുടെ സഹോദരനും മക്കള്‍ക്കും ഒരു വീട് അനിവാര്യമായിരുന്നു. മറുനാടന്റെ വാര്‍ത്തയെ തുടര്‍ന്ന് നിരവധി പേരുടെ സഹായത്താല്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം 19-ാം തിയതി ആഗസ്റ്റ് മാസം സുരേഷ് ഗോപിയാണ് നിര്‍വഹിക്കുന്നത്, ഇത് ദേശസ്‌നഹത്തിന്റെ കാരുണ്യത്തിന്റെ വിജയമാണ് മറുനാടനും, മേജറും, നാട്ടുകാരും ഒന്നിചേറ്റെടുത്ത ദൗത്യം അമ്മിണിയമ്മയുടെയും കൊച്ചുമക്കളുടെയും സ്വപ്‌നം പൂവണിയുന്നു.


Comment As:

Comment (0)