വിഴിഞ്ഞം തുറമുഖം ഉപരോധത്തില്‍ സംഘര്‍ഷം
വിഴിഞ്ഞം തുറമുഖം ഉപരോധത്തില്‍ സംഘര്‍ഷം. ബാരിക്കേഡുകള്‍ നീക്കാന്‍ സമരക്കാരുടെ ശ്രമം. ബാരിക്കേഡുകള്‍ തകര്‍ത്ത് മല്‍സ്യത്തൊഴിലാളികള്‍ മുന്നോട്ടുനീങ്ങി. തുറമുഖ കവാടത്തിലേക്ക് പ്രവേശിക്കാനാണ് ശ്രമം. സമരക്കാരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. സമരക്കാര്‍ പിന്‍മാറണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
അതേ സമയം വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ രാപകല്‍ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ഇന്ന് കരുങ്കുളം, പുല്ലുവിള ഇടവകകളുടെ നേതൃത്വത്തിലാണ് സമരം.
ഇതേ മാതൃകയില്‍ 31ആം തീയതി വരെ സമരം തുടരാനാണ് നിലവിലെ തീരുമാനം. സ്ഥലത്തെ ക്രമസമാധാന പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ജില്ലാ ഭരണകൂടം യോഗം വിളിച്ചിട്ടുണ്ടെങ്കിലും അതിരൂപത നേതൃത്വം ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ച് ആഘാത പഠനം നടത്തുക, പുനരധിവാസം പൂര്‍ത്തിയാക്കുക, തീരശോഷണം തടയാന്‍ നടപടി എടുക്കുക, സബ്സിഡി നിരക്കില്‍ മണ്ണെണ്ണ നല്‍കുക എന്നിങ്ങനെ 7 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ഉപരോധ സമരം നടത്തുന്നത്