ജൈവമാലിന്യ സംസ്കരണത്തിനായി ജീബിൻ വിതരണ പദ്ധതി തുടങ്ങി.
*
കാലടി: കാലടി പഞ്ചായത്തിൽ വീടുകളിലെ ജൈവ മാലിന്യങ്ങൾ സംസ്കരണം ലക്ഷമാക്കി വാർഷീക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ബയോ ജി ബിൻ വിതരണ പദ്ധതിക്ക് തുടക്കമായി. 4290 രൂപ വിലവരുന്ന മൂന്ന് തട്ടുകളിലായുള്ള ജീബിൻ 429 രൂപ ഗുണഭോക്തൃവിഹിതമായും ബാക്കി തുക പഞ്ചായത്ത് നൽകിയുമാണ് പദ്ധതി നടപ്പിലാക്കുക. ഈ വർഷം മുന്നൂറ് കുടുംബങ്ങൾക്ക് ജീ ബിൻ ലഭിക്കും.
പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പിള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് അംബിക ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി ശ്രീകുമാർ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി വർഗീസ്, മുൻ പ്രസിഡൻ്റ് എം.പി. ആൻ്റണി, അംഗങ്ങളായ സിജു കല്ലുങ്ങൽ, കെ.ടി. എൽദോസ്, ഷിജ സെബാസ്റ്റ്യൻ, ഷാനിത നൗഷാദ്, ശാന്ത ബിനു, വി.ഇ.ഒ. ലിസ്സി എന്നിവർ പ്രസംഗിച്ചു.
ചിത്രം: ജൈവമാലിന്യ സംസ്ക്കരണത്തിനായി കാലടി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ജി ബിൻ വിതരണ പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പിള്ളി നിർവ്വഹിക്കുന്നു.