ബാറ്ററി ഗോഡൗണിനു തീ പിടിച്ചു. ആള പ്രയമില്ല.


അങ്കമാലി : നായത്തോട് സ്ത്രീ വികസന കേന്ദ്രത്തിന് സമീപം പ്രവർത്തിക്കുന്ന മൊബൈൽ ടവർ കമ്പനികളുടെ ബാറ്ററി ഗോഡൗണിൽ ഇന്ന് പുലർച്ചെ 2.45 ഓടെ തീപിടുത്തമുണ്ടായി. നിരവധി ബാറ്ററികളും , ലാപ് ടോപ്പ്, മൊബൈലുകൾ, വിലപിടിപ്പുള്ള രേഖകൾ, വസ്ത്രങ്ങൾ, ബാഗുകൾ എന്നിവ കത്തി നശിച്ചു. തീ ആളിപടർന്നതിനാൽ ജനൽ ചില്ലുകളും , വാതിലുകളും , വൈദ്യുതി മീറ്ററുകളും കത്തി കരിഞ്ഞ നിലയിലാണ്. വീട്ടിൽ മൂന്ന് ജീവനക്കാർ ഉണ്ടായിരുന്നെങ്കിലും പുകയുടെ മണം ലഭിച്ചതിനെ തുടർന്ന് ഓടിമാറിയതിനാൽ ആളപായമില്ല. വിവരം അറിഞ്ഞ ഉടൻ തന്നെ അങ്കമാലി ഫയർഫോഴ്സ് യൂണിറ്റെത്തി തീ അണച്ചതിനാൽ വൻ അപകടമാണ് ഒഴിവായത്. സ്റ്റേഷൻ ഓഫീസർ ഡി ബിൻ കെ എസ് ,ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സോമൻ എൻ കെ എന്നിവരുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘമാണ് സ്ഥലത്തെത്തി തീ അണക്കാൻ നേതൃത്വം നൽകിയത്. നെടുമ്പാശ്ശേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കെ എസ് ഇ ബി അധികൃതരും സ്ഥലത്തെത്തി.


Comment As:

Comment (0)