തരിശു ഭൂമിയിൽ കൃഷിയിറക്കി

നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ മധുരപ്പുറം പാലത്തിന് സമീപം കഴിഞ്ഞ 28 വർഷത്തിലധികമായി തരിശ് ആയി കിടക്കുന്ന കൃഷി ഭൂമിയിൽ നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തും, കൃഷിഭവനും പാടശേഖരസമിതിയും, കുട്ടനാടൻ  യുവകർഷകരുടെ സഹായത്തോടെ കൃഷിയിറക്കുന്നതിന് മുന്നോടിയായുള്ള നിലമൊരുക്കുന്നതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ് :പ്രസിഡണ്ട് ഷൈനി ജോർജ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ: പി. വി. കുഞ്ഞ് അധ്യക്ഷൻ ആയിരുന്നു. വൈസ് പ്രസിഡന്റ് സന്ധ്യാനാരായണപിള്ള, വികസന, ക്ഷേമ ചെയർപേഴ്സൺ മാരായ ബിജി സുരേഷ്, ജെസ്സി ജോർജ്,വാർഡ് മെമ്പർ സി.ഒ. മാർട്ടിൻ, മെമ്പർമാരായ എ. വി. സുനിൽ,അബിത മനോജ്, അംബിക പ്രകാശ്, അജിത, ബിന്ദു സാബു, ബീന ഷിബു,P.D. തോമസ്, ശോഭ ഭരതൻ, അസിസ്റ്റന്റ് കൃഷി ഡയറക്ടർ ഓഫീസർ pപുഷ്യ രാജൻ, കൃഷി ഓഫീസർ ഷീബ, നെടുമ്പാശ്ശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് C.Y.സബോർ,
പാടശേഖര സമിതി പ്രസിഡണ്ട് ശ്രീ: സൈമൺ,ADS പ്രസിഡന്റ് സതി വേലായുധൻ,കുട്ടനാടൻ കർഷക പ്രതിനിധി ടിറ്റോ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.


Comment As:

Comment (0)