അങ്കമാലി: പാലിയേറ്റീവ് രോഗികൾക്ക് ക്രിസ്തുമസ് സമ്മാനങ്ങളുമായ് യൂത്ത് കോൺഗ്രസ്,
മൂക്കന്നൂർ പ്രൈമറി ഹെൽത്ത് സെൻ്ററിന് കീഴിൽ അശരണരും രോഗാതുരരുമായ് കഴിയുന്ന പാലിയേറ്റീവ് രോഗികൾക്ക് സ്വാന്തനവും സഹായ സ്പർശവുമായ് മൂക്കന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി ക്രിസ്തുമസ് സമ്മാനമായ് ക്രിസ്തുമസ് കേക്കുകൾ സമ്മാനിക്കുന്നതിൻ്റെ ഭാഗമായി മൂക്കന്നൂർ ഹെൽത്ത് സെൻ്ററിലെ ഡോക്ടർമാരായ ശ്രീ അനുരൂപ് ജോസഫ്, പി.. അപർണ,, പാലിയേറ്റീവ് നഴ്സ് ശ്രീമതി വത്സ എന്നിവർ നൽകി.അവകാശ സമരങ്ങൾക്കപ്പുറം സേവന പ്രവർത്തനങ്ങൾക്കും കാരുണ്യ പ്രവർത്തനങ്ങൾക്കും അശരണർക്കും പാവപ്പെട്ടവർക്കും കരുതലായും കൈത്താങ്ങായും യൂത്ത് കോൺഗ്രസ് പൊതുമണ്ഡലത്തിൽ എപ്പോഴും ഉണ്ടാകും എന്നതിൻ്റെ ഭാഗമായാണ് ഈ ഉപഹാരസമർപ്പണവും, മധുരം ഏറ്റുവാങ്ങിക്കൊണ്ട്, പാവപ്പെട്ടവരെയും രോഗികളെയും ചേർത്ത് പിടിക്കുക എന്നത് ആരോഗ്യ പ്രവർത്തകരുടെ കടമ മാത്രമല്ല അത് പൊതുപ്രവർത്തകരും ഏറ്റെടുക്കുക എന്നത് ഗ്ലാഘനീയമായ കാര്യമെന്ന് ഡോക്ടർ അനുരൂപ് ചടങ്ങിൽ പറയുകയുണ്ടായി, തൻ്റെ പാലിയേറ്റീവ് സർവീസ് കാലഘട്ടത്തിൽ ഈ മധുര പലഹാര സമർപ്പണത്തിൽ പൊതു പങ്കാളിത്തം ഈ മേഖലയിൽ സേവനം അനുഷ്ഠിക്കുന്നവർക്ക് കൂടുതൽ പ്രചോദനം നൽകുന്നതാണെന്ന് പത്ത് വർഷമായ് പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്ന വത്സ ജോളി നന്ദിപൂർവ്വംപറയുകയുണ്ടായി, ചടങ്ങിൽ അങ്കമാലി യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ആൻറണി തോമസ്, മൂക്കന്നൂർ പഞ്ചായത്ത് പ്രസിഡൻ്റ് ബിജു പാലാട്ടി, മണ്ഡലം പ്രസിഡൻ്റ് ഏലിയാസ് തരിയൻ, മെമ്പർ ബിബീഷ്, മൂക്കന്നൂർ മണ്ഡലം പ്രസിഡൻ്റ് റോയ്സൺ വർഗീസ്, ബേസിൽ ബേബി, റിജോ ജോസ്, മനു ചാക്കപ്പൻ,ബേസിൽ പോൾ, ആശുപത്രിയിലെ മറ്റു ജീവനക്കാർ എന്നിവർ പങ്കെടുത്തു.