അങ്കമാലിയുടെ ചരിത്രത്തിൽ ആദ്യമായി ശ്രീ മഹാഗണേശോത്സവം
അങ്കമാലി : എറണാകുളം ഗണേശോത്സവം ട്രസ്റ്റ് മുഖ്യ കാര്യദർശിയും ശിവസേന സംസ്ഥാന അദ്ധ്യക്ഷനുമായ ബഹ: ശ്രീ എം.എസ്. ഭൂവനചന്ദ്രൻ മിഴി തുറക്കൽ നിർവ്വഹിച്ച് ആഗസ്റ്റ് 30 ന് പത്മശ്രി ഭരത് മമ്മൂട്ടി ഭദ്രദീപം തെളിയിച്ച് എറണാകുളം ജീല്ലാ തല ഗണേശോത്സവത്തിന് തുടക്കം കുറിക്കുന്നു. അങ്കമാലിയിൽ ആഗസ്റ്റ് 31 ന് വിനായക ചതുർത്ഥി ദിനത്തിൽ കിടങ്ങൂർ ദേവസ്ഥാനം ശ്രീ ആദി പരാശക്തി മാരിയമ്മൻ വിഷ്ണുമായ ക്ഷേത്രം മഠാധിപതി ആചാര്യശ്രേഷ്ഠൻ ശ്രീ. M. B മുരുകൻ അവറുകൾ രക്ഷാധികാരിയായ അങ്കമാലി ഗണേശോത്സവ ട്രസ്റ്റിന്റെയും ശിവസേന അങ്കമാലി മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ ശ്രീ മഹാഗണേശോത്സവം നടത്തുന്നു. M.B മുരുകൻ മഹാഗണപതി ഹോമവും വിഗ്രഹ പ്രതിഷ്ഠയും നടത്തുകയും സിനിമ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ ഭദ്രദീപം കൊളുത്തി തുടക്കം കുറിക്കുന്ന Sep 3 വരെ നീണ്ടു നിൽക്കുന്ന ശ്രീ മഹാഗണേശോത്സവം നാടിന് പുതുമയായ അനുഭവമാണ്.
അങ്കമാലി ശിവസേന മണ്ഡലം പ്രസിഡൻറ്റും ഗണേശോത്സവ ട്രസ്റ്റ് പ്രസിഡൻ റ്റുമായ ശ്രീമതി സുമി സനൽ, സെക്രട്ടറി സിന്ധു പ്രസാദ് , ട്രഷറർ
ജിജോ ജോസ് എന്നിവരടങ്ങുന്ന കമ്മറ്റിയാണ് അങ്കമാലിയിൽ ഗണേശോത്സവം നടത്തുന്നത്. ചരിത്രത്തിൽ സ്ത്രീകൾ നേത്യത്വം നൽക്കുന്ന ചടങ്ങ് എന്ന സവിശേഷതയും അങ്കമാലിക്കു സ്വന്തം . ഗണേശോത്‌സവത്തിന്റെ ഭാഗമായി ആചാര്യശ്രേഷ്ഠ അവാർഡ്, ബഹുമുഖപ്രതിഭ അവാർഡ്, മാധ്യമ പ്രവർത്തക അവാർഡ് എന്നിവ Aug 31 ന് ശിവസേന ജില്ലാ പ്രമുഖ് ശ്രീ.സജി തുരത്തിക്കുന്നേൽ സമ്മാനിക്കുന്നു. 4 ദിവസം നീണ്ടു നിൽക്കുന്ന ഹോമാദി ചടങ്ങുകൾക്കു ശേഷം നിമജ്ജന ഘോഷയാത്ര സെപ്തബർ 3 ന് 11 മണിക്ക് ആരംഭിച്ച് പുതുവൈപ്പ് ബീച്ചിൽ രാത്രി 7 മണിക്ക് എത്തി ചേർന്നു നിമജ്ജനം ചെയ്യുന്നു