മലയാറ്റൂരിലെ ടൂറിസം പദ്ധതി തുടങ്ങും മുമ്പേ അപസ്വരങ്ങൾ ?


    ഡോകടർ വർഗ്ഗീസ് മൂലന്റെ നേതൃത്വത്തിൽ ആരംഭിക്കാനിരിക്കുന്ന ടൂറിസം പദ്ധതികൾ തുടക്കത്തിൽത്തന്നെ  ക്രമക്കേടും നിയമ വിരുദ്ധവുമെന്ന് നാട്ടുകാർ

      ഇക്കഴിഞ്ഞ ദിവസം കാലടി പോലീസ് സബ് ഇൻസ്പെക്ടർ വന്ന് ബോട്ടിംഗ് ഉൽഘാടനം ചെയ്തതിന് പിന്നാലെ ലൈസൻസ് ഇൻഷുറൻസ് മുതലായവ ഇല്ലെന്ന്ആരോപിച്ച് പിറ്റേ ദിവസം തന്നെ സർവീസ് നിർത്തിവയ്ക്കുന്ന ഒരു സാഹചര്യം ഉണ്ടായി മാത്രമല്ല   ബോട്ട് സർവീസ് നടത്താൻ ഇദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന കരാറിൽ തന്നെ അഴിമതി ഉണ്ട് എന്ന് ആരോപണവും പുറത്തുവരുന്നു കൊട്ടേഷൻ പൊട്ടിച്ചത് കൂടാതെ ലേല നടപടികൾ ഉണ്ടായില്ല എന്നാണ് ലേലത്തിൽ പങ്കെടുത്തവർ പറയുന്നത്  . ഡിടിപിസി ഉദ്യോഗസ്ഥർ തിരക്കുപിടിച്ച ശ്രീ വർഗീസ് മൂലന് ഇതിനുള്ള അവകാശം ഉറപ്പിച്ചു കൊടുക്കുകയായിരുന്നു എന്നും പറയപ്പെടുന്നു.ഡിടിപിസി ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ പൊതുജനങ്ങളും വിവിധ രാഷ്ട്രീയ സാംസ്കാരിക സന്നദ്ധസംഘടനകളും ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.

റിപ്പോർട്ടർ : സാജു തറനിലം


Comment As:

Comment (0)