ഒരേ സമയം 100 ഓളം ഇമേജുകൾ ഷെയർ ചെയ്യാനുള്ള ഓപ്ഷനുമായി വാട്ട്സാപ്പ്

ഡെസ്ക്ടോപ്പ് പതിപ്പിലാണ് ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങിയത്.
ഹൈക്വാളിറ്റി ഇമേജുകൾ ഷെയർ ചെയ്യാനുള്ള ഓപ്ഷനാണ് വാട്ട്സാപ്പ് അവതരിപ്പിക്കുന്നത്. കമ്പനി അതിന്റെ ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകൾക്കായി സമാനമായ ഒരു അപ്‌ഡേറ്റിൽ പ്രവർത്തിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

ഐഒഎസിനായി വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പ് 23.3.0.75 പുറത്തിറക്കുകയാണെന്ന് ഫീച്ചർ ട്രാക്കറായ വാബെറ്റ്ഇൻഫോ റിപ്പോർട്ട് ചെയ്തിരുന്നു. ഒരു ചാറ്റിൽ ഒരേ സമയം 30 മീഡിയ ഫയലുകൾ വരെ പങ്കിടാനേ നിലവിൽ ആപ്പ് അനുവദിക്കൂ. ഇതിനാണ് മാറ്റം വരുന്നത്. ചില വാട്ട്‌സ്ആപ്പ് ബീറ്റ ടെസ്റ്ററുകളിൽ ഉയർന്ന എണ്ണം ഫയൽ ഷെയറിങ് ഫീച്ചർ ഇപ്പോൾ ലഭ്യമാണ്. മാത്രമല്ല ഇത് മറ്റ് ഉപയോക്താക്കൾക്ക് ഉടൻ ലഭ്യമാക്കിയേക്കും. പുതിയ അപ്ഡേറ്റ് അനുസരിച്ച് അയയ്‌ക്കേണ്ട ഫോട്ടോകളുടെ ക്വാളിറ്റി തിരഞ്ഞെടുക്കാൻ ഉപയോക്താക്കൾക്ക് കഴിയും. കൂടാതെ, ഫീച്ചർ ട്രാക്കർ അനുസരിച്ച് ഉപയോക്താക്കൾക്ക് ഓട്ടോമാറ്റിക്, മികച്ച നിലവാരം, ഡാറ്റ സേവർ ഓപ്ഷനുകളിൽ നിന്നും തിരഞ്ഞെടുക്കാനും സാധിക്കും.


Comment As:

Comment (0)