കെ എസ് ആര് ടി സീ യെ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് യുണിയനുകളോട്  ഹൈക്കോടതി.

കൊച്ചി:കെ എസ് ആര് ടി സീ യെ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് യുണിയനുകളോട്  ഹൈക്കോടതി ആവശ്യപ്പെട്ടു. യുണിയനുകൾ ഇപ്പോഴും സമരപാതയിൽ ആണെന്ന് സർക്കാർ റിപ്പോർട്ടിൽ കാണുന്നു. കെ എസ് ആര് ടി സീ യുടെ പ്രവർത്തനം തടസ്സപ്പെടുത്തില്ലെന്ന ഉറപ്പിന്‍റെ ലംഘനമല്ലേ ഇതെന്ന് കോടതി ചോദിച്ചു. ഹൈക്കോടതി വിഷയം പരിഗണിക്കുമ്പോൾ സമരം എന്തിനാണ്?.കെ എസ് ആര് ടി ഷെഡ്യൾ കൂട്ടണം. തുരുമ്പെടുക്കുന്ന ബസ് റോഡിൽ ഇറക്കണം. തൊഴിലാളികൾ സഹകരിക്കണം .തൊഴിലാളികളുടെ ആവശ്യം എല്ലാം കോടതി പരിഗണിക്കുന്നുണ്ട്സമരം തുടർന്നാൽ ഹർജിയിൽ ഉത്തരവ് പറയില്ലെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.ശമ്പള വിതരണം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ പരാമര്‍ശം.കേസ് 17 ന് വീണ്ടും വാദത്തിനായി മാറ്റി.


Comment As:

Comment (0)