കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള മലിൻഡോ എയർ സർവീസ് ആരംഭിച്ചു .

നെടുമ്പാശ്ശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള മലിൻഡോ എയർ സർവീസ്  ആരംഭിച്ചു . കൊച്ചി അന്താരാഷ്ട്ര വിമാനതാവള കമ്പനി മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ്  സർവ്വീസുകൾ ഉദ്ഘാടനം ചെയ്തു.  ഓസ്‌ട്രേലിയയിലേക്ക് അതിവേഗ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന മലിൻഡോ കൊച്ചി - ക്വാലാലംപൂർ സെക്ടറിൽ ആഴ്ചയിൽ മൂന്ന് ദിവസം സർവീസ് നടത്തും.  ഓസ്‌ട്രേലിയയിലെ പെർത്തിലേക്ക് മലിൻഡോയുടെ കണക്‌റ്റിംഗ് ഫ്ലൈറ്റ് ഒന്നര മണിക്കൂർ കൊണ്ട് ലഭ്യമാകുന്ന തരത്തിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. സെപ്റ്റംബർ ഒന്ന് മുതൽ കൊച്ചി - കോലാലംപൂർ സെക്ടറിൽ പ്രതിദിന സർവീസ് ആരംഭിക്കാനും എയർലൈൻ പദ്ധതിയിടുന്നുണ്ട്. നിലവിൽ എയർ ഏഷ്യ വിമാനം കൊച്ചി - കോലാലംപൂർ സെക്ടറിൽ ദിവസവും സർവീസ് നടത്തുന്നുണ്ട്. സിയാൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ എ.എം ഷബീർ, ഓപ്പറേഷൻസ് ഹെഡ് ദിനേശ് കുമാർ, ഇമിഗ്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ ചന്ദ്രൻ കെ.എ, സെലെബി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ തൗസീഫ് ഖാൻ, മലിൻഡോ എയർ എയർപോർട്ട് മാനേജർ സത്യനാരായണ, ചെയർമാൻ ഗിരീഷ് കുമാർ, എ.ഒ.സി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.


Comment As:

Comment (0)