നെടുമ്പാശ്ശേരിയിൽ വൻ സ്വർണ്ണ വേട്ട

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാൻ ശ്രമിച്ച 60 ലക്ഷം രൂപയുടെ
സ്വർണം പിടികൂടി. എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ഇന്ന് പുലർച്ചെ ഷാർജയിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ എത്തിയ മലപ്പുറം ഒതളൂർ സ്വദേശി അബൂബക്കറിന്റെ പക്കൽ നിന്നുമാണ്
കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം അനധികൃതമായി കടത്തുവാൻ ശ്രമിച്ച സ്വർണം പിടികൂടിയത്. ഇയാളുടെ പക്കൽ
1.163 കിലോ സ്വർണമാണ് ഉണ്ടായിരുന്നത്. സ്വർണം മിശ്രിതമാക്കി കാപ്‌സ്യൂൾ
രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സ്വർണ്ണം അനധികൃതമായി കടത്തുവാൻ ശ്രമിച്ചത് .


Comment As:

Comment (0)