കോളേജ് വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് ലഹരി വസ്തുക്കൾ വിൽപ്പന നടത്തിവരുന്ന സംഘത്തിലെ പ്രധാനി പിടിയിൽ .

 

അങ്കമാലി: അങ്കമാലി ആലുവ പ്രദേശങ്ങളിൽ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വ്യാപകമായി കഞ്ചാവ്, ലഹരി വസ്തുക്കളും വിൽപ്പനനടത്തിവരുന്ന സംഘത്തിലെ പ്രധാനിയെ അങ്കമാലി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗ്ഗീസിൻ്റെ നേതൃത്വത്തിൽ പിടികൂടി. അങ്കമാലി ഈസ്റ്റ് അങ്ങാടിഭാഗത്ത് നിന്നും ഇരുചക്രവാഹനത്തിൽ കടത്തികൊണ്ട് വരികയായിരുന്നു 1.200 kg കി.ഗ്രാം കഞ്ചാവുമായി കോഴിക്കോട് കുറ്റിക്കാട്ടൂർ തടപറമ്പിൽ സ്വദേശി മുഹമ്മദ് ഫാസിൽ ആണ് പിടിയിലായത്. മൊബൈൽ ഷോപ്പ് നടത്തുന്നതിൻ്റെ മറവിൽ പരിസരപ്രദേശങ്ങളിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് വിൽപ്പനടത്തിവരികയായിരുന്നു. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് മുഹമ്മദ് ഫാസിൽ കഞ്ചാവുമായി പിടിയിലായത്. അസിസ്റ്റൻ്റ് റേഞ്ച് ഇൻസ്പെക്ടർ ബാബുപ്രസാദ്, പ്രിവൻ്റീവ് ഓഫീസർമാരായ വി.എസ് ഷൈജു, എൻ.കെ മണി, സിവിൽ എക്സൈസ് ഓഫീസർമാരായ ബിബിൻദാസ്, അരുൺകുമാർ പി, എക്സൈസ് ഡ്രൈവർ നന്ദുശേഖരൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Comment As:

Comment (0)