റോഡുകളുടെ ശോചനീയാവസ്ഥ' അടിയന്തര യോഗം ചേർന്നു.

 

*റോഡുകളുടെ ശോചനീയാവസ്ഥ, അടിയന്തര യോഗം ചേർന്നു*


കൊച്ചി കോർപ്പറേഷൻ പരിധിയിലുള്ളതും  വിവിധ വകുപ്പുകളുടെ  അധീനിതയിലുള്ളതുമായ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി ജില്ലാ  കളക്ടർ എൻ എസ് കെ ഉമേഷ്, കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ  യോഗം ചേർന്നു. 

തമ്മനം - പുല്ലോപടി റോഡ്, ഹൈക്കോർട്ട് റോഡ്, ഗോശ്രി , ബോട്ട് എന്നീ പാലങ്ങൾ എന്നിവയിലെ കുഴികൾ അടയ്ക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കുന്നതിന് കോർപ്പറേഷൻ, പൊതുമരാമത്ത്, ജിഡ,  ഗ്രേറ്റർ കൊച്ചി ഡെവലപ്മെൻറ് അതോറിറ്റി ഉദ്യോഗസ്ഥർക്ക് യോഗത്തിൽ നിർദ്ദേശം നൽകി. 

ജൽ ജീവൻ പദ്ധതിയുടെ ഭാഗമായി കുഴിച്ച റോഡുകളുടെ  അറ്റകുറ്റപ്പണികൾ പണികൾ വേഗത്തിൽ തീർക്കുന്നതിന് ജല അതോറിറ്റി ഉദ്യോഗസ്ഥരോട് യോഗം  ആവശ്യപ്പെട്ടു. 

ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫീസിൽ  ചേർന്ന യോഗത്തിൽ ജിഡ, ഗ്രേറ്റർ കൊച്ചി ഡെവലപ്മെൻറ് അതോറിറ്റി, എൻ.എച്ച്.എ. ഐ, മോട്ടോർ വാഹന വകുപ്പ്, പോലീസ് എന്നിവരുടെ പ്രതിനിധികൾ  പങ്കെടുത്തു.


Comment As:

Comment (0)