അങ്കമാലിയിൽ വീണ്ടും മയക്കുമരുന്നു വേട്ട

അങ്കമാലി : അങ്കമാലി പട്ടണത്തിൽ എക്സൈസിൻ്റെ നേതൃത്വത്തിൽ നടത്തിയ 50 ഗ്രാം ഹെറോയിനുമായി അതിഥി തൊഴിലാളിയും വനിതയും അടക്കം രണ്ട് പേർ പിടിയിലായി . ഓണം പ്രമാണിച്ച് അങ്കമാലിയിലും പരിസര പ്രദേശങ്ങളിലും മയക്കുമരുന്നും ചാരയവും ഉൾപ്പടെയുള്ളവയുടെ വിൽപ്പന സജീവമാകുവാൻ സാധ്യതയുണ്ടന്ന് മനസിലാക്കിയതിനെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് പതിനഞ്ച് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ഹെറിയോൻ പിടികൂടിയത് .ഈ കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ സ്വദേശികളായ മിലൺ മഞ്ചൽ (30) , സെലീന ബീബി (30) എന്നിവരെ അങ്കമാലി എക്സൈസ് സംഘം പിടികൂടിയത് . അങ്കമാലി എക്സൈസ് റെഞ്ച് ഇൻസ്പെക്ടർ   സിജോ വർഗീസിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ  അസി : എക്സൈസ് ഇൻസ്പെക്ടർ  ബാബു പ്രസാദ് , പ്രിവൻ്റീവ് ഓഫീസർമാരായ ശ്യാം മോഹൻ , എൻ കെ മണി , സിവിൽ എക്സൈസ് ഓഫീസർമാരായ  എം എം അരുൺകുമാർ , പി ബി ഷിബു  ,  സി എ സിദ്ധിഖ് , ബിബിൻ ദാസ് , ജിബിൽ കെ മാത്യു , പി അരുൺകുമാർ ,  വനിത എക്സൈസ് ഓഫീസർമാരായ സ്മിത വർഗീസ് , ശരണ്യ , മീര വിജയൻ തുടങ്ങിയവർ പങ്കെടുത്തു .


Comment As:

Comment (0)