നീലേശ്വരം ശ്രീ അഞ്ഞൂറ്റമ്പലത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടന്ന വെടിക്കെട്ട് അപകടത്തിൽപെട്ടവർക്ക് സൗജന്യ വിദഗ്ധ ചികിത്സ ഉടനെ എർപ്പെടുത്തണമെന്ന് ദേശീയ ജനതാ പാർട്ടി കാസർഗോഡ് ജില്ലാ കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു.

കാസർഗോഡ്  : നീലേശ്വരം ശ്രീ അഞ്ഞൂറ്റമ്പലം വീരർകാവ് ദേവസ്വം അമ്പലത്തിലെ ഉത്സവത്തോടനുബന്ധിച്ചുനടന്ന വെടിക്കെട്ട്  അപകടത്തിൽ പെട്ടവർക്ക് സൗജന്യ വിദഗ്ധ ചികിത്സ ഉടനെ ഏർപ്പാടുത്തണമെന്ന് ദേശീയ ജനതാ പാർട്ടി (RLM) കാസർഗോഡ് ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. അപക സ്ഥലം സംസ്ഥാന സെക്രട്ടറി കെ.വി.ദാമോദരൻ, ജില്ലാ പ്രസിഡണ്ട് ഭരതൻ പിലിക്കോട്, മഹിളാ ജനത ജില്ലാ പ്രസിഡണ്ട് ഗീതമ്മ നീലേശ്വരം എന്നിവർ സന്ദർശിച്ചു. അപകടത്തിൽ 153 ഓളം പേർക്ക് പരിക്കേറ്റു. 8 പേരുടെ നില അതീവ ഗുരുതരമാണ്. ഇതിൽ 7 പേർ വെന്റിലേറ്ററിൽ ചികിത്സയിലാണ്.പ്രാദേശിക ആശുപത്രികളിൽ ഉള്ളവരെ കൂടി വിദഗ്ധ ചികിത്സയ്ക്കായി സ്പെഷ്യാലിറ്റി ആശുപത്രികളിലേക്ക് മാറ്റണം.


Comment As:

Comment (0)