സ്കൂൾ കുട്ടികൾക്ക് ക്രിസ്തുമസ് വിരുന്നൊരുക്കി പ്ലാൻ്റേഷൻ വെൽഫെയർ മിഷൻ

*സ്കൂൾ കുട്ടികൾക്ക് ക്രിസ്തുമസ് വിരുന്നൊരുക്കി പ്ലാന്റേഷൻ വെൽഫെയർ മിഷൻ*
         സ്കൂൾ കുട്ടികൾക്ക് ക്രിസ്തുമസ് വിരുന്നുരുക്കി  കേരള പ്ലാന്റേഷൻ വെൽഫെയർ മിഷനും ഇന്ത്യൻ ആന്റി കറക്ഷൻ മിഷനും മാതൃകയായി.ഇടുക്കി ഉപ്പുതറ പഞ്ചായത്ത്‌ ലോൻട്രി എൽ.പി.സ്കൂളിലാണ് സ്കൂളിലെ കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമായി  ക്രിസ്തുമസ് വിരുന്നൊരുക്കിയത്. പി.ടി.എ പ്സിഡന്റ്‌ സരി ലാൽ അധ്യക്ഷത വഹിച്ച യോഗം മിഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം രജനി രവി മുഖ്യപ്രഭാഷണം നടത്തി. പ്ലാന്റേഷൻ മിഷൻ സംസ്ഥാന ചെയർമാൻ ഷിബു.കെ.തമ്പി മാനവ സൗഹൃദ സന്ദേശം നൽകി.ഉസ്താദ് ഖാലിദ് സഖാഫി അനുഗ്രഹ പ്രഭാഷണം നടത്തി.പ്രഥമ  അധ്യാപകൻ കെ രാമകൃഷ്ണൻ, അധ്യാപകരായ റിനിഷ് ആറാട്ട്. മിഷാ മോഹൻ. കെ എം ജിനുമോൻ. നെസിയ സ്റ്റീഫൻ.ടി ശിവൻകുട്ടി. കൃഷ്ണദാസ്. എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ  ചികിത്സ ധനസഹായവും. കേക്ക് വിതരണവും നടത്തപ്പെട്ടു


Comment As:

Comment (0)