വിദ്യാർത്ഥികൾ ലഹരി വസ്തുകൾക്കെതിരെ പ്രതികരിക്കുന്നവരായി വളരണമെന്ന് കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ: ഖാദർ മാങ്ങാട് അഭിപ്രായപ്പെട്ടു
സമൂഹത്തിന് എല്ലാ നിലക്കും ദോഷം മാത്രം ചെയ്യുന്ന ലഹരിവസ്തുക്കൾക്കെതിരെ സമൂഹത്തിലെ മേലേ തട്ടിലുള്ളവർ പ്രതികരിക്കുന്ന സാഹചര്യം ഉണ്ടാകണമെങ്കിൽ ഇന്നത്തെ വിദ്യാർത്ഥികൾ ലഹരിവസ്തുക്കൾക്കെതിരെ പ്രതികരിക്കുന്നവരായി വളരണമെന്ന് കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ ഖാദർ മാങ്ങാട് അഭിപ്രായപ്പെട്ടു. മദ്യ വിമോചന മഹാ സഖ്യത്തിന്റെ സംസ്ഥാന വാഹന ജാഥ കാഞ്ഞങ്ങാട് ബെല്ല ഹയർ സെക്കന്ററി സ്ക്കൂളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് ഇ എ ജോസഫിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ രക്ഷാധികാരി സി ഐ അബ്ദുൾ ജബ്ബാർ മുഖ്യ പ്രഭാഷണം നടത്തി.
ജാഥ ക്യാപ്റ്റൻ കെ എ മഞ്ജുഷ, സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രൊഫ ടി എം സുരേന്ദ്രനാഥ്, സെക്രട്ടറി കമറുദ്ദീൻ വെളിയംകോട്, ഷഹനാസ് എ സലാം, എൻ എസ് എസ് കോർഡിനേറ്റർ ഷിജിത്ത് എസ്, പി യു കുഞ്ഞികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.