അംഗൻവാടിയുടെ പുതിയ കെട്ടിടം ആലുവ എം.എൽ എ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്യു
52
കാലടി: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിലെ ബാപ്പുജി അംഗൻവാടിയുടെ പുതിയ കെട്ടിടം ആലുവ എം എൽ എ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് വി എം ഷംസുദ്ദീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിൻറെ തനത് ഫണ്ടിൽ നിന്നും 14 ലക്ഷം രൂപയാണ് അംഗൻവാടി നിർമ്മാണത്തിന് വകയിരുത്തിയത് എന്ന് പ്രസിഡൻറ് അധ്യക്ഷ പ്രസംഗത്തിൽ അറിയിച്ചു. ഇതോടുകൂടി പഞ്ചായത്തിലെ 24 അംഗൻവാടികളിൽ 19 അംഗൻവാടികൾക്കും സ്വന്തമായി കെട്ടിടമായി. ചടങ്ങിൽ വൈസ് പ്രസിഡൻറ് സിന്ധു പാറപ്പുറം, ബ്ലോക്ക് മെമ്പർ അഡ്വക്കേറ്റ് ഷബീറലി, മെമ്പർമാരായ കെ സി മാർട്ടിൻ, ഷിജിത സന്തോഷ്, പി കെ ബിജു, കെ പി സുകുമാരൻ , എൻ സി ഉഷാകുമാരി, ഐ സി ഡി എസ് സൂപ്പർവൈസർ സീന പി സി എന്നിവർ പ്രസംഗിച്ചു. വാർഡ് മെമ്പർ സിപി മുഹമ്മദ് നന്ദി അറിയിച്ചു.