സേവ് ശിവഗിരി മഠം എന്ന ഹാഷ്ടാകുമായി ഈ മാസം 31 ആം തിയതി ശിവഗിരിയിൽ മൗന പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത വർക്കല വാവ എന്ന ആർ കെ എസ്
*സേവ് ശിവഗിരി മഠം എന്ന ഹാഷ്ടാകുമായി ഈ മാസം 31 ആം തീയതി ശിവഗിരിയിൽ മൗന പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത വർക്കല വാവ എന്ന ആർ കെ എസ്*
ഈഴവരായ ശ്രീനാരായണ വിശ്വാസികൾക്ക് വീണ്ടുമൊരു സർവ്വമത പ്രാർത്ഥന കേന്ദ്രം ശിവഗിരിയുടെ മണ്ണിൽ ആവശ്യമില്ലാ എന്ന് ഓർമ്മപ്പെടുത്തിആണ് സമര ആഹ്വാനം,
ശ്രീനാരായണ ഗുരുദേവ ഭക്തരെ ഈഴവരായ അംഗങ്ങളെ, വർക്കല വാവ (RKS) അമേരിക്കൻ പ്രവാസി വനിതയും ചില നല്ല സന്യാസിമാരും ചേർന്ന് അഴിമതിക്കെതിരെ നടത്തിയ പോരാട്ടത്തിലൂടെ ശിവഗിരി മഠത്തിൽ ഒരു ഭരണം മാറ്റം ഉണ്ടായി,
വർക്കല വാവയും സുഹൃത്തുക്കളും ഒരുപാട് ചവിട്ടുനാടകം കളിച്ചതിനുശേഷമാണ് ഒരു ഭരണ മാറ്റം ഉണ്ടായത്,
സെക്രട്ടറി എന്നിവരെ മാറ്റാനും, അമേരിക്കയിൽ പ്രവാസി വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച ഗുരുപ്രസാദിനെ ഭരണസമിതിയിൽ നിന്നും, ഗുരുധർമ്മ പ്രചാരണ സഭയുടെ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റാൻ സാധിച്ചു,
*ഋതംഭാരാനന്ദൻ എന്ന സന്യാസി നടത്തിയ അഴിമതികളെക്കുറിച്ച് ഞ വർക്കല വാവ വിശദീകരിക്കുകയാണ് തെളിവുകളുടെ അടിസ്ഥാനത്തിൽ*
20 കോടിയിൽ കൂടുതൽ കേരള ഗവൺമെന്റ്മ് 7 കോടി രൂപ എം എ യൂസഫലി സഹും, കൂടാതെ ഈഴവരായ ശ്രീനാരായണ വിശ്വാസികൾ കൂടാതെ അന്യ മതസ്ഥരായ പൊതുജനങ്ങൾ നൽകിയ പൈസയും ഉപയോഗിച്ച് നിർമ്മിച്ചതാകട്ടെ
*60 റൂമുകൾ* *ശിവഗിരിയുടെ മുന്നിൽ കാണുന്ന കൺവെൻഷൻ സെന്റർ ഇതെല്ലാം നിർമ്മിച്ചത് ആകട്ടെ മുൻസിപ്പാലിറ്റിയുടെ പെർമിഷൻ ഇല്ലാതെ, ഇതിനെല്ലാം ഫൈൻ ഇനത്തിൽ എല്ലാം കൂടി 50 ലക്ഷത്തിന് മുകളിൽ,
*ഈ പറയുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരിക്കുന്ന മണലും സിമന്റും കല്ലും കമ്പിയും ത്രാസ് ഉപയോഗിച്ചു തൂക്കി വില നിശ്ചയിച്ചാൽ പോലും 2 കോടി രൂപയ്ക്ക് മുകളിൽ പോകത്തില്ലാ, അപ്പോൾ ഈ പൈസ എവിടെ പോയി*
ഈഴവരായ ഗുരു ദേവ വിശ്വാസികൾ 31/12 2024 നു 10 മണിക്ക് ശിവഗിരിയിൽ നടത്തുന്ന മൗന പ്രതിഷേധ പരിപാടിയായ # save Sivagiri mutt # എന്ന പരിപാടിക്ക് വരുമ്പോൾ കണ്ടു വിലയിരുത്തണം,
*മുൻകാല സെക്രട്ടറിയും ഇപ്പോഴത്തെ ബോർഡ് മെമ്പറും ഇപ്പോഴത്തെ തീർത്ഥാടന കമ്മറ്റി സെക്രട്ടറി കൂടിയായ സന്യാസി ഋതംഭരാനന്ദൻ നടത്തിയ അഴിമതികളെക്കുറിച്ച് പലപ്രാവശ്യം വ്യക്തമാക്കി fb യിൽ വീഡിയോകൾ ചെയ്തിരുന്നു*
*കൂടാതെ ജാതിയില്ല വിളംബരത്തിന്റെ വെൽഡിങ് പണിയുന്നതിന് വേണ്ടി അഞ്ചുകോടി രൂപ കേരള ഗവർമെന്റ് നൽകിയിരുന്നു, അതും ഇതേ സന്യാസി തന്നെ മുൻസിപ്പാലിറ്റി പെർമിഷൻ ഇല്ലാതെ കുറേ കോൺഗ്രീറ്റ് ഫില്ലറുകൾ കുഴിച്ചിട്ടു പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാതെ വന്നപ്പോൾ ആ പ്രോഗ്രാം ലാപ്സ് ആയി പോയി അവിടെയും നടന്ന് അഞ്ചു കോടിയുടെ അഴിമതി*
ഇതെ സന്യാസി തന്നെ ശ്രീനാരായണ സെൻട്രൽ സ്കൂളിന്റെ മാനേജരായ കടിച്ചു തൂങ്ങി 3600 കുട്ടികൾ പഠിച്ചിരുന്ന ഏറ്റവും നല്ല സ്കൂൾ എന്ന ബഹുമതി ഉണ്ടായിരുന്ന സ്കൂളിനെ ഇല്ലാതാക്കി ഇപ്പോൾ 600 ൽ താഴെ മാത്രം കുട്ടികൾ പഠിക്കുന്ന സ്കൂൾ ആക്കി മാറ്റി, സ്കൂളിലും ശിവഗിരിയുടെ പരിസരത്തും ഉണ്ടായിരുന്ന വിലപിടിപ്പുള്ള മരങ്ങളും,തണൽ മരങ്ങളും മുറിച്ചു വിറ്റു, കൂടാതെ ശ്രീ SFC മുരളി റാക്ഷാ മന്ദിരത്തിന്റെ മെയിന്റനൻസ് വർക്കിന് നൽകിയ പൈസയിലും തിരുമറി നടത്തി, സമാധിയിലേക്ക് കയറിപ്പോകാൻ ഉള്ള കൽപ്പടികൾ 27 ലക്ഷത്തിന് തീർക്കാം എന്ന് പറഞ്ഞു വന്ന കോൺട്രാക്ടറെ ഒഴിവാക്കി 47 ലക്ഷം രൂപയ്ക്ക് പണി നൽകിയ വിദഗ്ധനാണ് ഇപ്പോഴത്തെ തീർത്ഥാടന സെക്രട്ടറി,
കൂടാതെ പവിത്രമായ ശിവഗിരി മിഷൻ ഹോസ്പിറ്റലിൽ മാനേജർ ആയിത്തുടർന്ന് അന്ന് നാല് കോടി നഷ്ടം വരുത്തിവെച്ചു, ഇപ്പോൾ ഇതാ വീണ്ടും മാനേജർ ആയി തുടരുന്നു,
ഇതിന്റെയെല്ലാം ദൃക്സാക്ഷി കൂടിയായ പ്രജി തങ്കപ്പൻ ശിവഗിരിയിലെ മുൻ ഡ്രൈവർ ( അദ്ദേഹത്തെ മഠത്തിൽ നിന്ന് പിരിച്ചു വിട്ടിരുന്നു ലേബർ കോടതി നിയമപ്രകാരം തിരിച്ചെടുക്കേണ്ടി വന്നു ) വിജിലൻസിൽ പരാതി നൽകി അന്വേഷണം പുരോഗമിച്ചുകൊണ്ടിരുന്നപ്പോൾ ആ കേസ് ആട്ടിമറിക്കപ്പെട്ടു,
ആ കേസിന്റെ അന്വേഷണ പുരോഗതിയെ കുറിച്ച് അറിയുന്നതിന് വേണ്ടി നിയമാവകാശ പ്രകാരം രേഖകൾ ആവശ്യപ്പെട്ട് രണ്ടര മാസമായി കാത്തിരിക്കുന്നു,
മഠം സെക്രട്ടറി ഒരു കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരൻ ആയതുകൊണ്ട് അദ്ദേഹത്തിന്റെ ആശയങ്ങൾ ആയിരിക്കും ശിവഗിരിയുടെ മണ്ണിൽ സർവ്വമത പ്രാർത്ഥന സെന്റർ നിർമ്മിക്കുക,
ഗുരു വിശ്വാസികളെ 1912 ൽ തന്നെ ശ്രീനാരായണഗുരു പ്രഖ്യാപിച്ചതാണ് ശിവഗിരിയിൽ ഏതു മതസ്ഥർക്ക് വന്ന് പ്രാർത്ഥിക്കാൻ സർവ്വമത പ്രാർത്ഥന സെൻട്രൽ ആയി തന്നെ തുടരട്ടെ,
ഇപ്പോഴത്തെ സന്യാസിമാർക്ക് ഇതിനെക്കുറിച്ച് അറിയാൻ വയ്യാത്തത് കൊണ്ടാണോ ഇതെ പോലുള്ള തീരുമാനങ്ങൾ എടുക്കുന്നത്, എന്നാൽ സച്ചിദാനന്ദ സ്വാമികൾ വ്യത്യസ്തമായ തീരുമാനങ്ങൾ എടുത്ത് ശ്രീനാരായണീയരെ കൂടെ നിർത്താൻ ശ്രമിക്കുന്നു,