കോൺഗ്രസിൽ ഗ്രൂപ്പു പോര്.മണ്ഡലം പ്രസിഡൻ്റുമാരെ കൈയേറ്റം ചെയ്തതിനെതിരെ മുതിർന്ന നേതാക്കൾ
കൊല്ലം: ശാസ്‌താംകോട്ട ബ്ലോക്കുകളിൽ കോൺഗ്രസി നുള്ളിൽ ഗ്രൂപ്പുപോര്. ഭരണി ക്കാവ് കോൺഗ്രസ് ഭവനിൽ മണ്ഡലം പ്രസിഡൻ്റുമാരെ യൂ ത്ത്കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്റ് അനുതാജ് കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ യോഗംചേർ ന്നു. ഐഎൻടിയുസി സം സ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്ര ശേഖരന്റെ നേതൃത്വത്തിലായിരുന്നു യോഗം. കെപിസിസി അംഗം എം വി ശശികുമാരൻ
നായർ, ഡിസിസി ജനറൽ സെക്രട്ടറിമാരായ പി കെ രവി, ദിനേശ്ബാബു, മുൻ ബ്ലോക്ക് പ്രസിഡൻ്റ് തുണ്ടിൽ നൗഷാദ്, വി വേണുഗോപാലക്കുറുപ്പ്, കൊമ്പിപ്പള്ളി സന്തോഷ് തുട ങ്ങിയവർ പങ്കെടുത്തു.
ശൂരനാട്, ശൂരനാട് വടക്ക് മണ്ഡലം കമ്മിറ്റികളിൽ കൊടി ക്കുന്നിൽ പക്ഷത്തെ ആളുക ളെ ഭാരവാഹികളായി ഉൾപ്പെ ടുത്തണമെന്ന അനുതാജിന്റെ ആവശ്യമാണ് ഗ്രൂപ്പ് തിരിഞ്ഞു ള്ള ഏറ്റുമുട്ടലിന് വഴിവച്ചത്. കൊടിക്കുന്നിൽ ഗ്രൂപ്പിൻ്റെ ആവശ്യം മറ്റ് ഗ്രൂപ്പുകളെ
കൊണ്ട് അംഗീകരിപ്പിക്കുന്നതിന് ഡിസിസി പ്രസിഡൻ്റ് പി രാജേ ന്ദ്രപ്രസാദ് ഭരണിക്കാവിൽ വിളിച്ചുചേർത്ത യോഗമാണ് കൈയേറ്റത്തിൽ കലാശിച്ചത്. അനുതാജിനെതിരെ കെപിസി സി നേതൃത്വത്തിന് ഒരുവിഭാഗം പരാതി നൽകി. അതിനിടെ ഭരണിക്കാവ് കോൺഗ്രസ് ഭവ നിൽ നേതാക്കൾ ഗ്രൂപ്പുയോ ഗം ചേർന്നത് തെറ്റായ നടപടി യാണെന്ന് കൊടിക്കുന്നിൽ വി ഭാഗവും പരാതിപ്പെട്ടു. രമേശ് ചെന്നിത്തല വിഭാഗമാണ് കഴി ഞ്ഞദിവസം യോഗംചേർന്നത്