ഹ്യൂമൻ റൈറ്റ്സ് ഡിഫൻഡർ പുരസ്കാരം ശ്രീ.എസ് തുളസീധരന് നൽകി ആദരിച്ചു

തിരുവനന്തപുരം    :    പ്രമുഖ പൗരാവകാശ സംഘടനയായ CRSJS ന്റെ 2024ലെ ഡോക്ടർ എസ് ബാലരാമൻ ഹ്യൂമൻ റൈറ്റ്സ് ഡിഫൻഡർ പുരസ്കാരം ശ്രീ എസ് തുളസീധരന് നൽകി ആദരിച്ചു. 37 വർഷങ്ങൾക്ക് മുൻപ് 1987 നവംബർ എട്ടിന് കരുനാഗപ്പള്ളി,വവ്വാക്കാവ് ലെവൽ ക്രോസ്സിൽ വെച്ച്  ബസ്സും ട്രെയിനും കൂട്ടിയിടിച്ച് ഉണ്ടായ ദുരന്തത്തിൽ അതിസാഹസികമായി 4 യാത്രക്കാരുടെ ജീവൻ രക്ഷിച്ചതിനാണ് അന്നത്തെ ബസ് കണ്ടക്ടറായിരുന്ന തുളസീധരൻ  പുരസ്കാരത്തിന് അർഹനായത്.
 തിരുവനന്തപുരം തൈക്കാട് ഗാന്ധിഭവനിൽ വച്ച് നടന്ന ചടങ്ങിൽ മുൻ ട്രാൻസ്‌പോർട് മിനിസ്റ്റർ കൂടിയായ ശ്രീ വി എസ് ശിവകുമാർ ആണ് അദ്ദേഹത്തിന് പുരസ്‌കാരം നൽകി ആദരിച്ചത്. ചടങ്ങിൽ CRSJS സെക്രട്ടറി ആർ ജയചന്ദ്രൻ, പ്രസിഡന്റ്‌ മുടവൻ മുഗൾ രവി,ലീഗൽ അഡ്വൈസർ Adv M അനിൽകുമാർ വൈസ് പ്രസിഡന്റ്‌ K ഉദയകുമാർ, മുൻ കൗൺസിലർ K സുരേഷ് കുമാർ,തിരുവനന്തപുരം ലോ കോളേജ് മുൻ അസോസിയേറ്റ് പ്രഫസർ കെസി മോഹന കുമാർ, മുഖ്യ പ്രഭാഷണം നടത്തി.


Comment As:

Comment (0)