കാലടി മലയാറ്റൂർ റോഡ് കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നത് മായി ബന്ധപ്പെട്ട ഉള്ള പരാതിയിൻമേൽ താലൂക്ക് സഭാ സമിതി കാലടിയിലെ ത്തി.
കാലടി: കാലടി മലയാറ്റൂർ റോഡ് കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നത് മായി ബന്ധപ്പെട്ട ഉള്ള പരാതിയന്മേൽ താലൂക്ക് സഭാ സമിതി കാലടിയിലെത്തി
കഴിഞ്ഞ 15 വർഷമായി കാലടി മലയാറ്റൂർ റോഡ് വികസന സമിതിയുടെ നേതൃത്വത്തിൽ കാലടി മലയാറ്റൂർ റോഡിലുള്ള അനധികൃത കയ്യേറ്റങ്ങൾക്കെതിരെ സമര പോരാട്ടങ്ങളും നിയമ നടപടികളും സ്വീകരിച്ചു വരികയാണ്.സമിതിയുടെ പ്രവർത്തന ഫലമായി കഴിഞ്ഞ നാല് വർഷം മുമ്പ് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം പുറമ്പോക്ക് ഭൂമി അളന്ന് തിരിച്ച് കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് റോഡിനോട് ചേർക്കണമെന്നും ഇരുവശങ്ങളിലേയും അനധികൃത നിർമിതികൾ ഒഴിപ്പിക്കുകയും, റോഡിലുള്ള ഇലക്ട്രിക് പോസ്റ്റുകളും മറ്റു തടസ്സങ്ങളും മാറ്റി ഇരു സൈഡിലും കാനകൾ തീർത്തു സ്ലാബ് ഇട്ട് മൂടണം എന്നും വ്യക്തമായി നിർദ്ദേശം നൽകിയിട്ടുള്ളതാണ്.എന്നാൽ കോടതിയെ തന്നെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ആണ് ഉദ്യോഗസ്ഥർ കോടതിക്ക് റിപ്പോർട്ടുകൾ നൽകിക്കൊണ്ടിരിക്കുന്നത്.ഇതിനെതിരായി സമിതി കളക്ടർക്കെതിരെ കോടതി അലക്ഷ്യക്കേസ് ഫയൽ ചെയ്യുകയും നാല് പ്രാവശ്യം ബഹുമാനപ്പെട്ട ജില്ലാ കളക്ടർക്ക് കോടതിയിൽ വിശദീകരണം നൽകേണ്ടി വരികയും ചെയ്തതാണ്.എന്നാൽ ഉദ്യോഗസ്ഥരാൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട വിശദീകരണങ്ങളാണ് കോടതിയിൽ കളക്ടർ നൽകിയിട്ടുള്ളത് എന്നാണ് സമിതിയുടെ ആരോപണം.
ഇതിനിടെ ഈ വിഷയം സമിതി ചെയർമാനായ ശ്രീ ടി ഡി സ്റ്റീഫൻ കഴിഞ്ഞ നാല് പ്രാവശ്യം ആയി താലൂക്ക് സഭയിൽ അവതരിപ്പിച്ചതിൻ്റെ വെളിച്ചത്തിൽ ഇന്ന് സമിതി അംഗങ്ങൾ നേരിട്ട് സ്ഥലം സന്ദർശിക്കാൻ എത്തിച്ചേരുകയുണ്ടായി.എന്നാൽ ഉദ്യോഗസ്ഥർ യാതൊരു തയ്യാറെടുപ്പും കൂടാതെയാണ് സ്ഥലത്തെത്തിയതെന്ന് സഭാ സമിതി അംഗങ്ങൾ പറഞ്ഞു.പ്രധാന സർവ്വേ നടത്തിയതിലും റോഡ് പണിയിലും ഗുരുതരമായ ക്രമക്കേടുകൾ ഉണ്ടെന്ന് സമിതിക്ക് ബോധ്യപ്പെട്ട ഈ വിഷയം തൊട്ടടുത്ത ദിവസം കൂടുന്ന താലൂക്ക് സമിതിയിൽ അജണ്ട വച്ച് ചർച്ച ചെയ്യുകയും മേൽ നടപടിക്കായി സമർപ്പിക്കുകയും ചെയ്യുമെന്ന് താലൂക്ക് സഭാംഗങ്ങൾ ജനങ്ങൾക്ക് ഉറപ്പ് നൽകി.
ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ പെരുമാറ്റത്തിൽ രോഷം പൂണ്ട പല സമിതി അംഗങ്ങളും താലൂക്ക് സഭ പ്രതിനിധികളെ കാലടിയിൽ വിളിച്ചുവരുത്തി അപമാനിക്കുന്ന രീതിയിൽ ആയി ഉദ്യോഗസ്ഥ ഭാഗത്തുനിന്നുള്ള പെരുമാറ്റം എന്നും പരാതിപ്പെടുകയുണ്ടായി.അതേസമയം പ്രശ്നം.ഗുരുതരം ആകാതിരിക്കാൻ ചില താലൂക്ക് സമിതി അംഗങ്ങൾ ഇടപെട്ട് ഏഴാം തീയതി പഴയ സർവേ പ്രകാരം കാലടി മുതൽ വീണ്ടും സർവ്വേ നടത്താമെന്ന് തത്വത്തിൽ സമ്മതിച്ച് പിരിയുകയുണ്ടായി.
താലൂക്ക് സഭാ പ്രതിനിധികളെ കൂടാതെ വികസമിതി ഭാരവാഹികളായ ശ്രീ ടി ഡി സ്റ്റീഫൻ,ശ്രീ സാജു തറനിലം,ശ്രീ അഖിൽ മുല്ലപ്പെരിയാർ,ശ്രീ മനോജ് നാൽപ്പാടൻ ,ശ്രീ നെൽസൺ മാടവന , ശ്രീ ഡെന്നിസ് ,ശ്രീ രജീഷ് മുതലായവരും സന്നിഹിതരായിരുന്നു .
റിപ്പോർട്ടർ: സാജു തറനിലം
,